രക്ഷിതാക്കൾക്ക് പാചക മത്സരം

പുത്തൻചിറ: മാള അൽ അസ്ഹർ സെൻട്രൽ സ്കൂൾ രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച പാരൻറ്സ് ഫെസ്റ്റിലെ പാചക മത്സരത്തിൽ പന്ത്രണ്ടിനം പുട്ടുകളുണ്ടാക്കിയ വീട്ടമ്മ ഒന്നാം സ്ഥാനം നേടി. പുത്തൻചിറ പകരപ്പിള്ളി സുഹറ ഇബ്റാഹീമാണ് വിജയിയായത്. 300 പേർ പങ്കെടുത്തു. മുളയരി, റാഗി, കൂന്തൽ, ചോളം, മുട്ട, പച്ച കൊള്ളി, ചെമ്പ, റവ, കൊള്ളി, കാരറ്റ്, സൂചി ഗോതമ്പ്, ബീട്രൂട്ട് എന്നിവകൊണ്ടുള്ള പുട്ടുകളാണുണ്ടാക്കിയത്. പ്രിൻസിപ്പൽ പ്രസാദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പോൾസൺ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.