ചാലക്കുടി: കാർഷിക പദ്ധതികള്‍ നടപ്പാക്കുന്നതിലെ അനാസ്ഥ ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കോടശേരി പഞ്ചായത്ത് കൃഷിഭവനിലെ കൃഷി ഓഫിസർ പി.ടി. അജിയെ സസ്പെൻറ് ചെയ്തു. കൃഷിവികസന, കര്‍ഷകക്ഷേമവിഭാഗം ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അജിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അനധികൃത അവധിയെടുക്കല്‍, തെങ്ങിൻതൈ, പച്ചക്കറി വിത്ത് എന്നിവയുടെ കണക്ക് രേഖപ്പെടുത്താതിരിക്കൽ, ഔദ്യോഗിക വാഹനത്തിെൻറ ഉപയോഗം രേഖപ്പെടുത്താതിരിക്കല്‍ തുടങ്ങിയവയാണ് സസ്പെന്ഷെൻറ കാരണമായി ഉത്തരവില്‍ പറയുന്നത്. കാര്‍ഷിക മേഖലയായ കോടശേരി പഞ്ചായത്തില്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് കൃഷി ഓഫിസര്‍ സ്വീകരിക്കുന്നതെന്ന് കര്‍ഷകരും നാട്ടുകാരും നാളുകളായി പരാതി ഉന്നയിച്ചിരുന്നു. ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടശേരി കൃഷിഭവന് മുന്നില്‍ കഴിഞ്ഞ ദിവസം കര്‍ഷക സംഘത്തിെൻറ നേതൃത്വത്തില്‍ മാര്‍ച്ചും ഉപരോധവും നടത്തിരുന്നു. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുകയും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന നിലപാടുകളാണ് കൃഷി ഓഫിസര്‍ കൈക്കൊള്ളുന്നതെന്നാണ് പ്രധാന ആരോപണം. പഞ്ചായത്തിെൻറ 20 ലക്ഷം രൂപയുടെ കാര്‍ഷിക പദ്ധതി ഓഫിസർ മൂലം നഷ്ടപ്പെട്ടിരുന്നു. ഓരോ തെങ്ങിനും 100 രൂപവീതം വളത്തിനായി എസ്.സി കൃഷിക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യം ഓഫിസർ നല്‍കിയില്ലെന്ന് കര്‍ഷകര്‍ക്ക് പരാതി ഉണ്ടായിരുന്നു. എസ്.സി വിഭാഗങ്ങള്‍ ധാരാളമുള്ള ഈ പഞ്ചായത്തില്‍ എസ്.സി കര്‍ഷകര്‍ ആരും തന്നെയില്ലെന്ന് ഇയാള്‍ എഴുതികൊടുക്കുകയായിരുന്നുവത്രേ. തരിശ്ഭൂമിയില്‍ കൃഷിയിറക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തരിശ്ഭൂമി സാക്ഷ്യപ്പെടുത്തി നല്‍കാഞ്ഞതും കോടശേരി കൃഷി ഓഫിസര്‍ക്കെതിരെ പ്രതിഷേധം ഉയരാന്‍ കാരണമായി. പരാതിയെ തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ക്ക് സ്ഥലം മാറ്റിയെങ്കിലും ഓരോ മാസവും െട്രെബ്യൂണലില്‍നിന്ന് വിധി സമ്പാദിച്ച് കോടശേരിയില്‍ തന്നെ തുടരുകയായിരുന്നു. 'കൂട്ടിരുത്തം' ചാലക്കുടി: അന്നനാട് ഗ്രാമീണ വായനശാലയിലെ യുവാക്കളുടെ കൂട്ടായ്മയായ യുവതയും ഫ്രെയിംസ് ഫിലിം സൊസൈറ്റിയും കേരള ശാസ്ത്രസാഹിത്യപരിഷത്തും ചേര്‍ന്ന് രണ്ടു ദിവസമായി സംഘടിപ്പിച്ച 'കൂട്ടിരുത്തം' താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് എം.എ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡൻറ് വി.വി. സ്‌നേഹേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്. പ്രദീപ്, കെ.കെ. മോഹനന്‍, ഷൈന്‍ അവരേശ്, വി.ജി. ഗോപിനാഥന്‍, വി.സി. തോമസ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.കെ. വാസുദേവന്‍, അരുണ്‍രാജ്, എന്‍. സനോജ്, എം.ജി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചലച്ചിത്ര പ്രദര്‍ശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.