ആമ്പല്ലൂർ: പുതുക്കാട് മാർക്കറ്റിന് സമീപം അറവുമാലിന്യം തള്ളിയ നിലയിൽ. ഇവിടെ അനധികൃതമായി പ്രവർത്തിക്കുന്ന മത്സ്യ, മാംസ വിൽപന കേന്ദ്രത്തിൽനിന്നുള്ള മാംസാവശിഷ്ടങ്ങളാണ് മാർക്കറ്റിന് സമീപം തള്ളിയത്. പഞ്ചായത്തിെൻറ ലൈസൻസില്ലാതെയാണ് മാർക്കറ്റിൽ അറവുശാലകൾ പ്രവർത്തിക്കുന്നത്. മതിയായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഇവിടത്തെ അറവുശാലകൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച് പഞ്ചായത്ത് അറിയിപ്പ് നൽകിയിട്ടുള്ളതാണ്. മഴക്കാലത്ത് മാർക്കറ്റിൽനിന്നുള്ള മലിന ജലം ദേശീയ പാതയിലേക്കാണ് ഒഴുക്കിവിടുന്നതെന്ന് ആക്ഷേപമുണ്ട്. മാലിന്യം തള്ളിയതോടെ പരിസരം ദുർഗന്ധപൂരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.