കൊടുങ്ങല്ലൂർ: പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഹൈടെക് ബ്ലോക്ക് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ ലാബ് വി.ആർ. സുനിൽകുമാർ എം.എൽ.എയും, നവീകരിച്ച ലൈബ്രറി പ്രഫ.കെ.യു. അരുണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. വിവിധ മേളകളിൽ സമ്മാനർഹരായവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. 75 ലക്ഷം ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ ഹൈടെക് ക്ലാസ് മുറികളും ഉൾപ്പെടും. കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ മികച്ച ക്ലാസ് ലൈബ്രറിക്കുള്ള സമ്മാനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി വിതരണം െചയ്തു. ഇ.കെ. മല്ലിക, നൗഷാദ് കൈതവളപ്പിൽ, ജയസുനിൽ രാജ്, എം.എസ്. മോഹനൻ, ഷിംജി അജിതൻ, സുനിൽ പി. മേനോൻ, പി.ബി. ലോലിത പ്രേംകുമാർ, സി.കെ. ധർമരാജൻ, കമാൽ കാട്ടകത്ത്, പ്രധാന അധ്യാപകൻ ഒ.സി.മുരളീധരൻ, പ്രിൻസിപ്പൽ ഇ.കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.