വൃന്ദവാദ്യത്തിൽ ചാലക്കുടി കാർമൽ സ്​കൂൾ കസറി

തൃശൂർ: വൃന്ദവാദ്യത്തിൽ ചാലക്കുടി കാർമൽ സ്കൂളി​െൻറ തകർപ്പൻ പ്രകടനം. വെസ്റ്റേണിൽ തുടങ്ങി ക്ലാസിക് തില്ലാനയിലൂടെ പിച്ചവെച്ച് വീണ്ടും വെസ്റ്റേണിലെത്തിയ കാർമൽ സ്കൂളി​െൻറ എച്ച്.എസ്.എസ് ടീം വാദ്യത്തിൽ കസറി. മൂന്ന് ഗിറ്റാറും രണ്ട് കീബോർഡും വയലിനും തബലയും ഡ്രംസും അടങ്ങുന്ന പശ്ചാത്തലസംഗീത ഉപകരണങ്ങളും ഒപ്പം മറ്റു ടീമുകളൊന്നും ഉപയോഗിക്കാത്ത കീത്താറും കൂടിയായപ്പോൾ തീർത്തും പ്രഫഷനലായി. അഞ്ച് പ്ലസ്വൺകാരും രണ്ട് പ്ലസ്ടുകാരും അടങ്ങുന്ന സംഘത്തിന് പിന്നിൽ സ്കൂളിലെ അധ്യാപകനായ തോമസാണ്. 1986 മുതൽ കാർമലിനൊപ്പമുള്ള മാസ്റ്റർ അടുത്തവർഷം വിരമിക്കാനിരിക്കുകയാണ്. മാഷിനുള്ള സമർപ്പണം കൂടിയായി കുട്ടികളുടെ സംഗീതപ്രകടനം. ടൗൺഹാളിൽനടന്ന മത്സരം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഹംസധ്വനിയും ശിവരഞ്ജിനിയും വെസ്റ്റേണും ചേർത്ത് ആലപ്പുഴ സ​െൻറ് ജോൺസ് എച്ച്.എസ്.എസിലെ ശരണും ടീമും പൊളിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ അപ്പീലുമായി ആദ്യമായാണ് വൃന്ദവാദ്യത്തിൽ എത്തിയതെങ്കിലും സദസ്സിനെ കൈയിലെടുത്ത പ്രകടനമായിരുന്നു അവരുടേത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.