വടക്കേക്കാട്: നായരങ്ങാടില്‍ കിണറ്റില്‍ വീണ യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വൈലത്തൂര്‍ കോണ്‍വൻറ് റോഡില്‍ മൂത്തേടത്ത് വാസുവിെൻറ മകന്‍ ജ്യോതിയാണ് (45) കിണറ്റിൽ വീണത്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. നായരങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിെൻറ പിറകിലാണ് കിണർ. കിണറ്റിന്‍ കരയില്‍ കൂട്ടുകാര്‍ക്കൊപ്പം ജ്യോതി ഇരിക്കുന്നത് പരിസരത്തുള്ളവർ കണ്ടിരുന്നു. പിന്നീട് നിലവിളികേട്ട് അടുത്തുള്ള കടയിലുള്ളവര്‍ ഓടിയെത്തിയപ്പോഴാണ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. പരിസരവാസിയായ വിപിന്‍ദാസാണ് കിണറ്റില്‍ ഇറങ്ങി ജ്യോതിയെ കരക്കുകയറ്റിയത്. ആക്ട്സ് പ്രവര്‍ത്തകര്‍ ജ്യോതിയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.