അണ്ടത്തോട്: നാക്കോലയിൽ വിടപറഞ്ഞത് ദാരിദ്ര്യത്തിലും കരുണ വറ്റാത്ത പപ്പുവെന്ന 'സത്യൻ കഥാപാത്രം'. ശനിയാഴ്ച ഉച്ചയോടെ പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ മരിച്ച അണ്ടത്തോട് നാക്കോല സ്വദേശി മുഹമ്മദിെൻറ (70) വേർപാട് നാട്ടുകാർക്ക് തേങ്ങലായി. മരുഭൂമി കിനാവ് കണ്ട് നടന്ന പലരെയും ഗൾഫിൽ എത്തിച്ചതിെൻറ പിന്നിൽ മുഹമ്മദിെൻറ കാരുണ്യമുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ആകെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റാണ് വിദേശത്തേക്ക് പോകാൻ പണമില്ലാത്തവരെ അദ്ദേഹം സഹായിച്ചത്. ഈ കാരുണ്യത്തിന് അക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചത് പപ്പുവെന്ന അപരനാമമാണ്. ഓടയിൽ നിന്ന് എന്ന സിനിമയിൽ സത്യൻ അഭിനയിച്ച കഥാപാത്രം 'പപ്പു'വിെൻറ പേരാണിത്. നിത്യദാരിദ്ര്യത്തിലാണെങ്കിലും യാത്രക്കാരെ കയറ്റി റിക്ഷ വലിച്ച് ഓടിയ 'പപ്പു' പാവപ്പെട്ടവരെ സഹായിച്ച് ഒടുവിൽ തെരുവിൽ വീണ് മരിക്കുന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് ആ കഥാപാത്രത്തിെൻറ പേര് നാട്ടുകാർ മുഹമ്മദിന് നൽകിയത്. വീടില്ലാതെ നിരവധി കാലം പാലത്തിനു സമീപത്തെ പീടികത്തിണ്ണയിലാണ് മുഹമ്മദ് കഴിഞ്ഞത്. വിവിധ ജോലികൾ ചെയ്തു. അന്തിയുറങ്ങിയിരുന്ന കെട്ടിടം വർഷങ്ങൾക്ക് മുമ്പ് പൊളിച്ചതോടെ കൂടില്ലാത്ത അവസ്ഥയിലായി. എങ്കിലും തളരാതെ പലയിടത്തായി ജീവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.