വേലി തകര്‍ത്തതിനെ ചൊല്ലി സംഘട്ടനം: ഒരാള്‍ അറസ്​റ്റില്‍

ചാവക്കാട്: എടക്കഴിയൂര്‍ ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ചക്കായി അലങ്കരിച്ച വേലി തകര്‍ത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഒരാൾ അറസ്റ്റിൽ. തിരുവത്ര പുത്തന്‍കടപ്പുറം കാളീടകായില്‍ ഷാനവാസിനെയാണ് (26) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് പുത്തന്‍കടപ്പുറത്തായിരുന്നു സംഘട്ടനം. പുത്തന്‍കടപ്പുറം പുതുവീട്ടില്‍ നാഷിഫി​െൻറ (20) നേതൃത്വത്തിലുള്ള സംഘം എടക്കഴിയൂര്‍ നേര്‍ച്ചയുടെ ഭാഗമായി വേലി അലങ്കരിച്ചിരുന്നു. ഈ വേലി ഷാനവാസി​െൻറ നേതൃത്വത്തിലുള്ള സംഘം തകര്‍ത്തെന്നാരോപിച്ച് നാഷിഫുമായുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സംഭവത്തിൽ പരിക്കേറ്റ നാഷിഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.