സാമൂഹിക ദ്രോഹിക​െള ഒറ്റപ്പെടുത്തണം ^ഇ.പി. കമറുദ്ദീന്‍

സാമൂഹിക ദ്രോഹികെള ഒറ്റപ്പെടുത്തണം -ഇ.പി. കമറുദ്ദീന്‍ അണ്ടത്തോട്: പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് മുസ്ലിം ലീഗി​െൻറ സ്തൂപം നശിപ്പിച്ച സാമൂഹിക ദ്രോഹികളായ പ്രവർത്തകർക്കെതിരെ കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി ഇ.പി. കമറുദ്ദീൻ ആവശ്യപ്പെട്ടു. കോൺഗ്രസി​െൻറ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് കൂടെ നിന്ന മുസ്ലിംലീഗ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം ഖേദകരമാണ്. ഫാഷിസത്തിനെതിരെ രാജ്യത്ത് മതേതര കക്ഷികൾ കെട്ടുറപ്പോടെ മുന്നോട്ട് പോകേണ്ട സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാെണന്നും അദ്ദേഹം പറഞ്ഞു. സംഭവം സ്ഥലം അദ്ദേഹം സന്ദർശിച്ചു. മുസ്ലിംലീഗ് നേതാക്കളായ എ.കെ. മൊയ്തുണ്ണി, കെ.എച്ച്. ഹനീഫ, അഷറഫ് ചാലിൽ, പി.കെ. സക്കരിയ, കെ.എച്ച്. റാഫി, കെ.സി.എം. ബാദുഷ, സി.യു. ഷക്കീർ, എം.എം. മുഹമ്മദ് ശിബിലി, കൊപര അബൂബക്കർ, പുളക്കൽ സക്കീർ, എ.ബി. അലി, സി.എച്ച്. നാസർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.