സംഘാടക സമിതി

ഗുരുവായൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഏരിയതല സംഘാടകസമിതി രൂപവത്കരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, സി. സുമേഷ്, പി.ആർ. കൃഷ്ണൻ, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, ടി.ടി. ശിവദാസൻ, ഷീജ പ്രശാന്ത്, എം.സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പാർഥസാരഥി ക്ഷേത്രോത്സവം ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു. കൊടിമരച്ചുവട്ടിലെ ദീപാരാധനക്ക് ശേഷം ഗ്രാമപ്രദക്ഷിണം നടന്നു. പഞ്ചവാദ്യം അകമ്പടിയായി. ആറാട്ട് ചടങ്ങുകൾക്ക് ഓതിക്കൻ പഴയം സതീശൻ നമ്പൂതിരിപ്പാട് കാർമികനായി. ആറാട്ടിന് ശേഷമുള്ള തിരിച്ചെഴുന്നള്ളിപ്പിനെ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിറപറയോടെ എതിരേറ്റു. ഒമ്പത് ഓട്ടപ്രദക്ഷിണത്തിന് ശേഷം കൊടിയിറക്കി. ക്ഷേത്ര പുനരുദ്ധാരണ സമിതി ഭാരവാഹികളായ വേങ്ങേരി രാമൻ നമ്പൂതിരി, കെ. ബാലകൃഷ്ണൻ, ഉണ്ണി വാറനാട്ട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.