പ്രശ്​നങ്ങളെ അവസരമാക്കണം ^ഇർഫാൻ ആലം

പ്രശ്നങ്ങളെ അവസരമാക്കണം -ഇർഫാൻ ആലം തൃശൂർ: സമൂഹം നേരിടുന്ന പ്രശ്നങ്ങളെ അവസരമാക്കി മാറ്റാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് യു.എൻ കർമവീർ പുരസ്കാര ജേതാവും സാമൂഹിക സംരംഭകനുമായ സമ്മാൻ ഫൗണ്ടേഷൻ സ്ഥാപകൻ ഇർഫാൻ ആലം. സംസ്ഥാന ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പി​െൻറ ഉന്നത വിദ്യാഭ്യാസ പ്രദർശനമായ 'ദിശ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്കൂൾ കലോത്സവത്തി​െൻറ ഭാഗമായി തൃശൂർ ടൗൺഹാളിൽ 10വരെയാണ് 'ദിശ' ഉപരിപഠന എക്സ്പോ നടക്കുന്നത്. ഇതിനകം നാലായിരം പേർ എക്സ്പോ സന്ദർശിച്ചു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ, ഹയർ സെക്കൻഡറി ഡയറക്ടർ സുധീർ ബാബു, സബ് കലക്ടർ ഡോ. രേണു രാജ്, പ്രഫ. അരുൺകുമാർ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. തിങ്കളാഴ്ച ഡോ.ടി.പി. സേതുമാധവൻ, ഡോ. രവീന്ദ്ര ബാബു തുടങ്ങിയവർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.