എരുമപ്പെട്ടി: കരിയന്നൂർ കേളംപുലാക്കിൽ വീട്ടിൽ അബൂബക്കറിെൻറ മകൾ സുമയ്യയും പാവറട്ടി വെന്മെനാട് കൊറിയത്ത് വീട്ടിൽ പരേതനായ മുഹമദ് ഹാജിയുടെ മകൻ യൂസഫും വിവാഹിതരായി. സർക്കാർ നിലകൊള്ളുന്നത് പൊതുജനത്തിന് വേണ്ടി -മന്ത്രി എരുമപ്പെട്ടി: സർക്കാർ ജീവനക്കാർ ഗ്രാമീണ മേഖലയിൽ ജോലിയെടുക്കാൻ തയാറാകാത്തത് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ശാപമാണെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 1.10 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന വാർഡിെൻറയും 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ജെറിയാട്രിക് വാർഡിെൻറയും തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്ക് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നെതന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. ഡി.എം.ഒ ഡോ.കെ. സുഖിത, ഡി.പി.എം ഡോ. ടി.വി. സതീശൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ മീന ശലമോൻ, രമണി രാജൻ, ഷേർളി ദിലീപ് കുമാർ, ജില്ല പഞ്ചായത്തംഗം കല്യാണി എസ്.നായർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ബഷീർ, എ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.