തൃശൂർ: ആവർത്തനവിരസതയുടെ പൂരമായ ഹയർ സെക്കൻഡറി വിഭാഗം മിമിക്രി വേദിയിലേക്ക് പിണറായിയുടെയും തോമസ് ചാണ്ടിയുെടയും നരേന്ദ്ര മോദിയുടെയും ശബ്ദത്തോടെ രവീണ എത്തിയപ്പോൾ കാഴ്ചക്കാർക്കും ആസ്വാദകർക്കും 'നല്ല റിലാക്സേഷൻ'. സ്ഥാനങ്ങൾ ഒഴിവാക്കിയതും ആൺ-പെൺ മത്സരങ്ങൾ ഒറ്റയിനമാക്കിയതും രവീണയെ ബാധിച്ചില്ല. ഏറെ വ്യത്യസ്തമായ പ്രകടനംകൂടിയായപ്പോൾ പ്രകടനം കഴിഞ്ഞ് വേദി വിട്ടിറങ്ങിയ ഈ കലാകാരിയെ ആൾക്കൂട്ടം പൊതിഞ്ഞു. ആൺകുട്ടികൾക്കൊപ്പമായത് മത്സരവീര്യം കൂട്ടിയെന്നാണ് രവീണയുടെ പക്ഷം. ചിന്ത ജെറോമിെൻറയും എം80 മൂസയിലെ പാത്തുവിെൻറയും ശബ്ദവും ഷീല കണ്ണന്താനത്തിെൻറ 'റിലാക്സേഷനും' നടി പാർവതിയുടെ കസബ പരാമർശവുമെല്ലാം ൈകയടി നേടി. കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് രവീണ. ഒളവണ്ണ ചാത്തോത്തറ ബാബുവിെൻറയും ഷറീനയുടെയും മകളാണ്. മത്സരിച്ച 22 പേരിൽ രവീണയുൾെപ്പടെ ഏഴു പേർ എ ഗ്രേഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.