'പഴയ കലോത്സവ ഓർമകളാണെനിക്കിഷ്​ടം'

തൃശൂർ: 'കേരളത്തിലെ കലോത്സവങ്ങൾ വീക്ഷിക്കാൻ തുടങ്ങിയ ആദ്യ കാലങ്ങളിലെ കുട്ടികളുടെ പ്രകടനങ്ങൾ ഓർത്തുെവക്കാനാണ് ഇഷ്ടം. കാരണം, നിയമങ്ങളാകെ തെറ്റിച്ച് മത്സരിക്കുന്ന കുട്ടികളെ സംസ്ഥാന തലത്തിൽ കാണേണ്ടി വരില്ലല്ലോ'... പറയുന്നത് പ്രശസ്ത കുച്ചിപ്പുടി നർത്തകി അനുപമ മോഹൻ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണാൻ 16ാം നമ്പർ വേദിയായ രാജമല്ലിയിൽ നേരത്തെ തന്നെ അനുപമ മോഹൻ എത്തിയിരുന്നു. മത്സരങ്ങൾ വീക്ഷിച്ച ശേഷമാണ് അനുപമ മോഹൻ മാധ്യമത്തോടു മനസ്സ് തുറന്നത്. മികച്ച പ്രകടനം കാഴ്ചെവക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ജില്ലതലത്തിൽ തഴയപ്പെടുകയാണ്. അപ്പീലിലൂടെ വരുന്ന കുട്ടികൾ പലരും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സീഡി കണ്ട് പഠിപ്പിക്കുന്ന രീതിയാണ് കുട്ടികളുടെ കഴിവിനെ ഇല്ലാതാക്കുന്നത്. പാട്ടി​െൻറ സാരാംശം മനസ്സിലാക്കാതെ പഠിപ്പിക്കുന്ന രീതിയാണ് ഇന്നുള്ളത്. ഓരോ വർഷം പിന്നിടുമ്പോഴും സംസ്ഥാന കലോത്സവ വേദിയിൽ ഈ പ്രവണത കൂടി വരുന്നുണ്ടെന്നും അവർ വ്യക്തമാക്കി. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.