കലോത്സവത്തെ നെഞ്ചേറ്റി പൂരനഗരി തൃശൂർ: ഒഴിവുദിവസം ആഘോഷിക്കാൻ ആളുകൾ ഞായറാഴ്ച കലോത്സവനഗരിയിലേക്ക് ഒഴുകിയെത്തി. കലോത്സവത്തിെൻറ രണ്ടാം ദിവസത്തിൽ എല്ലാ വേദികൾക്കു മുന്നിലും മികച്ച ജനപങ്കാളിത്തമായിരുന്നു. കുടുംബത്തോടെ കലോത്സവം കാണാനായി രാവിലെ എത്തിയ പലരും രാത്രി വൈകിയാണ് മടങ്ങിയത്. ജനപ്രിയ ഇനങ്ങളായ തിരുവാതിരക്കളി, മിമിക്രി, മാർഗംകളി, നാടൻപാട്ട്, നാടകം എന്നിവ നടന്ന വേദികൾക്കു മുന്നിൽ വൻ ജനക്കൂട്ടമാണ് കാഴ്ചക്കാരായി എത്തിയത്. ഇരിപ്പിടങ്ങൾ നിറഞ്ഞതോടെ പലരും മണിക്കൂറുകളോളം നിന്നാണ് മത്സരങ്ങൾ വീക്ഷിച്ചത്. വർഷങ്ങൾക്കുശേഷം വിരുന്നെത്തിയ കലോത്സവത്തെ തൃശൂരുകാർ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഞായറാഴ്ച കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.