തൃശൂർ: ശിവഗിരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ സംഘത്തിെൻറ നവതി ആഘോഷം ഒമ്പതിന് കൂർക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രാങ്കണത്തിൽ നടക്കും. ഗുരു 1928 ജനുവരി ഒമ്പതിന് രാത്രി എട്ടിന് കൂർക്കഞ്ചേരി ക്ഷേത്രാങ്കണത്തിലെ പ്ലാവിൻ ചുവട്ടിൽവെച്ചാണ് സംഘത്തിന് രൂപം നൽകിയത്. ചൊവ്വാഴ്ച രാത്രി ഇതേ സമയത്ത് കൂർക്കഞ്ചേരിയിൽ ദീപം തെളിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ.വി. സദാനന്ദനും ജനറൽ കൺവീനർ എം.കെ. സൂര്യപ്രകാശും അറിയിച്ചു. പ്ലാവിനടുത്ത് ഗുരു താമസിച്ച പർണശാല പുതുക്കി പണിതിട്ടുണ്ട്. അവിടെ അദ്ദേഹത്തിെൻറ പഞ്ചലോഹ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നവതി ആഘോഷ സമ്മേളനം തുടങ്ങും. ശിവഗിരി ധർമസംഘം പ്രസിഡൻറ് വിശുദ്ധാനന്ദ സ്വാമിയുടെ മുഖ്യകാർമികത്വത്തിൽ ഗുരു രചിച്ച മന്ത്രത്തോടെ വിശ്വശാന്തി യജ്ഞം നടത്തും. തുടർന്ന് മഹാ ഗുരുപൂജയുണ്ട്. രാത്രി എട്ടിനാണ് പരിപാടി അവസാനിക്കുന്നത്. കൺവീനർ പി.കെ. ബാബുവും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ പി.കെ. സുനിൽകുമാറും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.