തൃശൂർ: പൂച്ചട്ടി മാർ പത്രോസ് ശ്ലീഹ കൽദായ സുറിയാനി പള്ളി തിരുനാൾ 12 മുതൽ 14 വെര ആഘോഷിക്കും. ഞായറാഴ്ചയാണ് കൊടിയേറ്റ്. ചൊവ്വാഴ്ച പൂച്ചട്ടിയിൽനിന്ന് തൃശൂരിലേക്ക് ഫാ. റൂണോ വർഗീസിെൻറ നേതൃത്വത്തിൽ ലഹരി വിമുക്ത സന്ദേശം പ്രചരിപ്പിക്കാൻ ഇരുചക്ര വാഹന റാലി നടത്തും. 9.30ന് പൂച്ചട്ടി സെൻററിൽ പൊലീസ് അസി. കമീഷണർ എം.കെ. ഗോപാലകൃഷ്ണൻ ഫ്ലാഗ്ഒാഫ് ചെയ്യും. പൂച്ചട്ടിയിലും തൃശൂർ കോർപറേഷൻ ഒാഫിസ് പരിസരത്തും ഫ്ലാഷ് മോബുണ്ട്. തൃശൂർ മർത്ത മറിയം വലിയ പള്ളി പരിസരത്താണ് സമാപനം. 12ന് യുവജന ദിനമായി ആചരിക്കും. അന്ന് രാവിലെ ഏഴിന് മാർ ഒൗഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ തിരുനാൾ കുർബാന അർപ്പിക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മാർ യോഹന്നാൻ യോസേപ്പ് എപ്പിസ്കോപ്പ ഫാ. ഷാജി കോട്ടയത്തുകാരൻ തിരുനാൾ സന്ദേശം നൽകും. 14ന് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ തിരുനാൾ പാട്ടുകുർബാനയും തുടർന്ന് അർബുദ രോഗികൾക്ക് കേശദാനവുമുണ്ട്. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മാർ അപ്രേം മെത്രാേപ്പാലീത്ത ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഫാ. റൂണോ വർഗീസ്, സഹ വികാരി ഡീക്കൻ ചാക്കുണ്ണി വിതയത്തിൽ, മെറീജ് തിമത്തി, കൺവീനർ ബിജു കോട്ടയത്തുകാരൻ, പ്രോഗ്രാം കൺവീനർ ജിയ ഗിഫ്റ്റിൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.