വിലക്കയറ്റം; അച്ചടി നിരക്ക് വർധിപ്പിച്ചു ^പ്രി​േൻറഴ്സ് അസോസിയേഷൻ

വിലക്കയറ്റം; അച്ചടി നിരക്ക് വർധിപ്പിച്ചു -പ്രിേൻറഴ്സ് അസോസിയേഷൻ തൃശൂർ: അച്ചടി സാമഗ്രികളുടെ വിലക്കയറ്റം കാരണം ജനുവരി ഒന്നു മുതൽ അച്ചടി നിരക്കിൽ 20 ശതമാനത്തി​െൻറ വർധനവ് വരുത്തിയതായി കേരള പ്രിേൻറഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി. അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടി 'ഉണർവ്' മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രവി പുഷ്പഗിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. ഹസൈനാർ അംഗത്വ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. മലയാളം അച്ചടിയുടെ പിതാവ് ബെഞ്ചമിൻ ബെയ്ലിയെ അനുസ്മരിച്ചു. സുനിൽ പി. മതിലകം അനുസ്മരണ പ്രഭാഷണം നടത്തി. സാനു പി. ചെല്ലപ്പൻ, പി.സി. സിദ്ധൻ, ജോസ് താടിക്കാരൻ, ഷാബു ആട്ടോക്കാരൻ, കെ.ജെ. എഡിസൺ, ജില്ല സെക്രട്ടറി പി. ബിജു, ട്രഷറർ സണ്ണി കുണ്ടുകുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.