തേനീച്ചകളുടെ ആക്രമണത്തിൽ പരിക്ക്

എരുമപ്പെട്ടി: കാട്ടു തേനീച്ചകളുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നെല്ലുവായ് സ്വദേശി അജിത്തിനാണ്(25) പരിക്കേറ്റത്. ആക്രമണത്തിൽ രണ്ട് വളർത്തുനായ്ക്കൾ ചത്തു. കാഞ്ഞിരക്കോട് കുന്നത്താട് കോളനിയിലെ ചേറ്റുട്ടി പ്രകാശ‍​െൻറ പറമ്പിലെ തേനീച്ച കൂടാണ് കാറ്റിലിളകി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്. വെള്ളിയാഴ്ച ഒമ്പതിനാണ് സംഭവം. കോവംപറമ്പിൽ അജയകുമാറി​െൻറ വീട്ടിലെ വളർത്തുനായ്ക്കളാണ് ചത്തത്. കൂട്ടിൽ കെട്ടിയിട്ട നായ്ക്കളെ തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തേനീച്ചകൾ പാറി പറന്നതിനാൽ വിദ്യാർഥികൾക്കും ജോലിക്ക് പോകുന്നവർക്കും ഏറെ വൈകിയാണ് വീട്ടിൽനിന്ന് പുറത്തിറങ്ങാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.