കലോത്സവം: കെ.എസ്​.ആർ.ടി.സി സർക്കുലർ സർവിസിന്​ 'ജൻറം' ബസുകൾ

തൃശൂർ: കേരള സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് നഗരം തിരക്കിൽ അമരുന്നതോടെ പൊതുജനങ്ങൾ നേരിടുന്ന പ്രയാസം ലഘൂകരിക്കാൻ കെ.എസ്.ആർ.ടി.സി ശനിയാഴ്ച മുതൽ 10 വരെ സർക്കുലർ സർവിസ് നടത്തും. 'ജൻറം' ലോ ഫ്ലോർ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ശക്തനിൽനിന്ന് പുറപ്പെട്ട് ശക്തനിൽ അവസാനിക്കുന്ന വിധത്തിൽ ക്രമീകരിക്കുന്ന സർവിസിന് 10 രൂപയാണ് ചാർജ്. ശനിയാഴ്ച രാവിലെ 9.30ന് സർക്കുലർ സർവിസ് തുടങ്ങും. ശക്തനിൽനിന്ന് പുറപ്പെട്ട് കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ, കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിച്ച് വടക്കേ സ്റ്റാൻഡിേലക്ക് കയറും. റീജനൽ തിയറ്റർ, ടൗൺഹാൾ വഴി പാറമേക്കാവ്, എം.ഒ റോഡ് വഴി ശക്തനിേലക്ക് എത്തും. സമയ തടസ്സമില്ലാതെ രാത്രി 10 മണി വരെ സർവിസ് ഉണ്ടാകുമെന്ന് ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ താജുദ്ദീൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.