പാമ്പാടി: ജിഷ്ണു പ്രണോയിയുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് വിവിധ വിദ്യാർഥി, രാഷ്ട്രീയ സംഘടനകൾ അനുസ്മരണയോഗങ്ങളും പൊതുസമ്മേളനങ്ങളും നടത്തി. വ്യാഴാഴ്ച വൈകീട്ട് നടന്ന എ.ഐ.വൈ.എഫ്-, എ.ഐ.എസ്.എഫിെൻറ നേതൃത്വത്തിൽ തിരുവില്വാമലയിൽ സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് ആനപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ അനുസ്മരണവും പൊതുസമ്മേളനവും നടന്നു. എസ്.എഫ്.ഐ തൃശൂർ, പാലക്കാട് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ എത്തിയ വിദ്യാർഥികളുടെ റാലി ജിഷ്ണുവിെൻറ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പൊതുസമ്മേളനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനം ചെയ്തു. ജിഷ്ണുവിെൻറ പിതാവ് അശോകൻ, ആർ. ജയദേവൻ, കിഷോർ, ശരത്ത് കൃഷ്ണൻ, കെ.പി. ഉമാശങ്കർ തുടങ്ങിയവർ സംസാരിച്ചു. ലക്കിടി പോളി ഗാർഡനിലെ ബുദ്ധിവൈകല്യം ബാധിച്ചവർക്കൊപ്പം ഒരു ദിനം െചലവഴിച്ച് കെ.എസ്.യു തൃശൂർ ജില്ല കമ്മിറ്റി വ്യത്യസ്തമായി അനുസ്മരണം സംഘടിപ്പിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ അധ്യക്ഷത വഹിച്ചു. എ.വി. യദുകൃഷ്ണൻ, പ്രിൻസ് ഫ്രാൻസിസ്, അഷ്ഫാഖ് അലി, സി. ശിൽപ, വിഷ്ണു ചന്ദ്രൻ, ജിഷ്ണു, ശ്രീനേഷ്, സേതു പ്രിയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.