മണ്ണെടുപ്പ് പകർത്തിയ കാമറാമാന് മർദനം

എരുമപ്പെട്ടി: തോട്ടിൽനിന്ന് മണ്ണെടുത്ത് സ്വകാര്യ വ്യക്തിയുടെ പാടം നികത്തുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ കാമറാമാനെ സ്ഥലമുടമ മാരകായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കയും വധഭീഷണി മുഴക്കിയതായും പരാതി. വടക്കാഞ്ചേരി കേബിൾ വിഷൻ കാമറാമാൻ കാത്തിരക്കോട് സ്വദേശി മനോജിനു നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാവിലെ മുട്ടിക്കൽ കള്ളുഷാപ്പിനു സമീപമാണ് സംഭവം. തോട്ടിൽനിന്ന് മണൽ വാരുന്നത് കാമറയിൽ പകർത്തുമ്പോഴാണ് കണ്ടന്നൂർ സ്വദേശി മേക്കാട്ടുകുളം ജോസ്, മനോജിനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ദിവസങ്ങളോളമായി ഇയാൾ തോട്ടിൽനിന്ന് മണ്ണെടുക്കുകയായിരുന്നുവെന്നും ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചെന്നും വടക്കാഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.