2017ൽ നാട് നീങ്ങിയത് 20 കൊമ്പന്മാർ

തൃശൂർ: ആനകളെ പീഡിപ്പിക്കുന്ന ആക്ഷേപം ഉത്സവ എഴുന്നള്ളിപ്പിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുേമ്പാൾ മറുവശത്ത് നാട്ടാനകൾ ക്രമാതീതമായി കുറയുന്നുവെന്ന് കണക്ക്. 2017ൽ 20 കൊമ്പന്മാരാണ് ചെരിഞ്ഞത്. ഇടഞ്ഞ ആനകളുടെ ആക്രമണത്തിൽ നാല് ആളുകൾ മരിച്ചു. ക്ഷേത്രങ്ങളില്‍ എഴുന്നള്ളത്തുകള്‍ക്ക് ഉപയോഗിച്ച ആനകളാണ് െചരിഞ്ഞതില്‍ ഏറെയും. ഇതിലുപരിയായി സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് നാട്ടാനകളിലെ കൊമ്പന്മാരെ നൽകിയിരുന്ന നിലമ്പൂർ മേഖലയിൽ കൊമ്പന്മാർ ഇല്ലാതായെന്നും ആനപ്രേമികൾ അവകാശപ്പെടുന്നു. ജനുവരി രണ്ടിന് മാരാരിക്കുളം ഉമാദേവിയാണ് സംസ്ഥാനത്ത് 2017ലെ ആദ്യം െചരിഞ്ഞ ആന. ഡിസംബർ 13ന് നിലമ്പൂരിൽ ഹംസരാജ് എന്ന കൊമ്പനാണ് അവസാനം െചരിഞ്ഞത്. ആഗസ്റ്റിൽ എട്ട് ദിവസത്തിനുള്ളിൽ രണ്ട് ആനകൾ െചരിഞ്ഞപ്പോൾ, ജൂലൈയിൽ നാല് ആനകളാണ് ചെരിഞ്ഞത്. ചെരിഞ്ഞവരെല്ലാവരും ഉത്സവ പറമ്പുകളിലെ സ്ഥിരം സാന്നിധ്യങ്ങളും പ്രമുഖരുമാണ്. തൃശൂർ പൂരത്തിന് തിടമ്പേറ്റാറുള്ള തിരുവമ്പാടി രാമഭദ്രൻ, പാറമേക്കാവി​െൻറ എഴുന്നള്ളിപ്പിലെ പ്രമുഖനും, ഇരുമുടിക്കെട്ടുമായി ശബരിമല കയറിയെന്ന സവിശേഷതകളുമുള്ള ചിറക്കൽ മഹാദേവൻ, തിരുവമ്പാടിയുടെ തന്നെ അടിയാട്ട് അയ്യപ്പൻ, പൂരത്തിലെ സാന്നിധ്യമായിരുന്ന തിരുവമ്പാടി ഉണ്ണികൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡി​െൻറ തമ്പുരാൻ നാരായണൻ, ഗുരുവായൂർ ദേവസ്വം ബോർഡി​െൻറ ജൂനിയർ അച്യുതൻ, ആറൻമുള പാർഥസാരഥി, പരിയാനംപറ്റ പരമേശ്വരൻ ഗുരുവായൂർ കേശവൻകുട്ടി, കൊടുമൺ ഗണിപതിയും, പഴയിടം പ്രഹ്ലാദൻ, ഊട്ടോളി ശിവൻ, വലിയപുരക്കൽ ധ്രുവൻ തുടങ്ങിയവരെല്ലാം 2017ൽ നാട് നീങ്ങിയതാണ്. പ്രായാധിക്യം, എരണ്ടക്കെട്ട്, വാതം, ദഹന സംബന്ധമായ അസുഖങ്ങളാണ് ആനകളുടെ ചെരിയലിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം ആനകൾക്ക് ക്രൂരമായ പീഡനമേൽക്കുന്നതായും അതിവേഗ മരണത്തിന് ഇടയാക്കുന്നതായും പറയുന്നു. പൂരനാടെന്ന് അറിയപ്പെടുന്ന തൃശൂരിലാണ് കൂടുതൽ ആനകൾ ചെരിഞ്ഞത്. ഏഴെണ്ണം. തൊട്ട് പിന്നിൽ കോട്ടയമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിനിെട പാപ്പാനെ കുത്തി കൊലപ്പെടുത്തിയതുൾപ്പെടെ കഴിഞ്ഞ വർഷം നാല് പാപ്പാന്മാരാണ് ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ മരിച്ചത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങൾക്ക് നാട്ടാനകളെ നൽകിയിരുന്നത് പ്രധാനമായും നിലമ്പൂർ വനമേഖലയിൽ നിന്നായിരുന്നു. ഡിസംബർ 13ന് ഹംസരാജ് ചെരിഞ്ഞതോടെ ഇവിടെയുണ്ടായിരുന്ന കൊമ്പന്മാർ ഇല്ലാതായെന്ന് ഹെറിട്ടേജ് അനിമൽ ടാസ്ക് ഫോഴ്സ് ശേഖരിച്ച കണക്കുകളിൽ പറയുന്നു. ഇനി ഇവിടെയുള്ളത് മൂന്ന് പിടിയാനകളാണ്. സംസ്ഥാനത്ത് 523 നാട്ടാനകൾ രേഖകളനുസരിച്ചുള്ളതെന്നാണ് 2016ലെ വനംവകുപ്പി​െൻറ കണക്ക്. 2003 മുതൽ 2017 ഡിസംബർ വരെ സംസ്ഥാനത്ത് 1256 ആനകൾ ചെരിെഞ്ഞന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.