കൊടകര: വേനലിലെ ജലക്ഷാമം നേരിടാന്‍ കുറുമാലിപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ നാല് മണ്‍ചിറകളുടെ നിർമാണം പൂര്‍ത്തിയായി. ജലസേചന സൗകര്യവും കുടിവെള്ള വിതരണവും കാര്യക്ഷമമാക്കാനാണ് വേനല്‍ക്കാലത്ത് പുഴയില്‍ താല്‍ക്കാലിക മണ്‍ചിറകള്‍ കെട്ടുന്നത്. വരന്തരപ്പിള്ളി, മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളിലെ വിവിധ ജലസേചന പദ്ധതികളുടേയും ശുദ്ധജലപദ്ധതികളുടേയും പമ്പിങ് സുഗമമാക്കാനും ഇത് ഉപകരിക്കും. വേനലാരംഭത്തില്‍ മണ്ണും മണല്‍ചാക്കുകളും ഉപയോഗിച്ച് നിർമിക്കുന്ന ചിറ കാലവര്‍ഷം തുടങ്ങി പുഴയില്‍ നീരൊഴുക്ക് വര്‍ധിക്കുമ്പോള്‍ താനേ പൊട്ടിപ്പോകും. പന്തല്ലൂര്‍ കുണ്ടുകടവ്, വാസുപുരം ചക്കാലക്കടവ്, വരന്തരപ്പിള്ളി തോട്ടുമുഖം, കച്ചേരിക്കടവ്, കന്നാറ്റുപാടം എന്നിവിടങ്ങളിലാണ് ചിറകള്‍ കെട്ടാറുള്ളത്. ഇതില്‍ പന്തല്ലൂര്‍ കുണ്ടുകടവ് ഒഴികെയുള്ള സ്ഥലങ്ങളില്‍ ചിറ പൂര്‍ത്തിയായി. ചിമ്മിനി ഡാമില്‍നിന്ന് വെള്ളം തുറന്നുവിട്ടാണ് ഇവിടങ്ങളിൽ സംഭരിക്കുന്നത്. നിർമാണം പൂര്‍ത്തിയാകുന്ന ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് ഈ വേനലിൽ കമീഷന്‍ ചെയ്യുന്നതോടെ വാസുപുരം ചക്കാലക്കടവ്, തോട്ടുമുഖം എന്നിവിടങ്ങളില്‍ വരുംവർഷങ്ങളില്‍ താല്‍ക്കാലിക മണ്‍ചിറകള്‍ കെട്ടുന്നത് ഒഴിവാക്കാനാകും. ആറ്റപ്പിള്ളി െറഗുലേറ്ററില്‍ വെള്ളം സംഭരിക്കപ്പെടുന്നതോടെ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് മുകള്‍ ഭാഗത്തെ ചിറകള്‍ ആവശ്യമില്ലാതാകുന്നത്. ഗതാഗത നിയന്ത്രണം കോടാലി: കൊടകര- -വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ പണി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.