കരിങ്ങോൾച്ചിറ പാലം: നിരാഹാര സമരം തുടരുന്നു

പുത്തൻചിറ: കരിങ്ങോൾച്ചിറ പാലം നിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. നാലാം ദിവസം വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ടി.എച്ച്. ഹൈദ്രോസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഒ. തോമസ് കണിച്ചായി, ടി.എ. മജീദ്, അഫ്സൽ കാസിം, ബഷീർ, കെ.എ. ഫഹദ് എന്നിവർ നിരാഹാരമനുഷ്ഠിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അംഗം മോഹൻദാസ് മുണ്ടശ്ശേരി ഹാരാർപ്പണം നടത്തി. കൂട്ടായ്മ പ്രസിഡൻറ് സാലി സജീർ അധ്യക്ഷത വഹിച്ചു. കെ.കെ. വിജയൻ, രവീന്ദ്രൻ തെക്കേടത്ത്, സനാതനൻ എന്നിവർ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റ് പ്രസിഡൻറ് പാപ്പച്ചൻ, സെക്രട്ടറി ആരിഫ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി. എഫ്.ഐ.ടി.യു പുത്തൻചിറ പഞ്ചായത്ത് യൂനിറ്റ് പ്രവർത്തകർ, ഇൻഫർമേഷൻ ഗൈഡൻസ് വാട്സ് ആപ്പ് ഗ്രൂപ്പ്, പോസറ്റീവ് ഗൈഡൻസ് വാട്സ് ആപ്പ് ഗ്രൂപ്പ്, മാള പ്രതികരണവേദി എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ശനിയാഴ്ച എസ്.ഡി.പി.ഐ പ്രവർത്തകർ നിരാഹാരമനുഷ്ഠിക്കും. അതേസമയം, നിരാഹാര സമരം തുടരുമ്പോഴും ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് ഒരു മാറ്റവുമിെല്ലന്ന് ജനകീയ കൂട്ടായ്മ ആരോപിച്ചു. പാലം നിർമാണം ആരംഭിക്കണമെങ്കിൽ പള്ളിക്ക് സമീപത്തെ വൈദ്യുതി തൂൺ മാറ്റേണ്ടതുണ്ട്. കെ.എസ്.ഇ.ബിക്ക് പി.ഡബ്ല്യു.ഡി അധികൃതർ ഇതുവരെ എസ്റ്റിമേറ്റ് നൽകിയിട്ടില്ല. എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിസിറ്റി ബോർഡിൽ കെട്ടിവച്ച ശേഷം പോസ്റ്റ് മാറ്റിയാൽ മാത്രമേ നിർമാണം തുടങ്ങാനാവൂ. കരിങ്ങോച്ചിറ പാലത്തിനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.