സഹകരണ പ്രസ്ഥാനം ഇനിയും വളരേണ്ടതുണ്ട് -ഉമ്മന്‍ ചാണ്ടി ആമ്പല്ലൂര്‍: സഹകരണ പ്രസ്ഥാനം സംസ്ഥാനത്തിെൻറ നിര്‍ണായക ഘടകമായി മാറിയിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇനിയും വളരേണ്ടതുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുക്കാട് സഹകരണ ബാങ്കിെൻറ കാഞ്ഞൂര്‍ ബ്രാഞ്ചിെൻറ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലൂടെ എത്തിപ്പെടാന്‍ സാധിക്കാത്തതായി ഒന്നുമില്ല. അതിനായി ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും നിലനിര്‍ത്തി മുന്നോട്ടു പോകണം. സഹകരണ പ്രസ്ഥാനങ്ങളുടെ വിജയം എന്നാല്‍ ജനങ്ങളുടെ വിശ്വാസമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ ജനറല്‍ ടി.കെ. സതീഷ്‌കുമാര്‍, പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍, ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരന്‍, കെ.എം. ബാബുരാജ്, ഷാജു കാളിയേങ്കര, എം.കെ. നാരായണന്‍, സിജു ആൻറണി എന്നിവര്‍ സംസാരിച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് കസേരയുടെ വിലയറിയാത്തവർ -കെ. ശങ്കരനാരായണന്‍ ആമ്പല്ലൂര്‍: കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് കസേരയുടെ വിലയറിയാത്തവരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍. മുന്‍ മന്ത്രി പി.പി. ജോര്‍ജ് അനുസ്മരണ സമ്മേളനം പുതുക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നൂറിലേറെ സീറ്റുനേടി രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് 19 സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടതിന് കാരണം പാര്‍ട്ടിയും പ്രവര്‍ത്തകരും തമ്മിലുള്ള അകലമാണെന്നും അദ്ദേഹം പറഞ്ഞു. പുതുക്കാട് പി.പി. ജോർജ് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിെൻറ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍, ജോസഫ് ടാജറ്റ്, ഒ. അബ്ദുറഹ്മാന്‍കുട്ടി, എം.പി. വിന്‍സെൻറ്, ജോസ് വെള്ളൂര്‍, ടി.വി. ചന്ദ്രമോഹന്‍, എന്‍.കെ. സുധീര്‍, ടി.യു. രാധാകൃഷ്ണന്‍, എം.കെ. പോള്‍സണ്‍, സെബി കൊടിയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.