തൃശൂർ: സംഗീത നാടക അക്കാദമി ജനുവരി 20 മുതല്‍ 29 വരെ തൃശൂരില്‍ നടക്കുന്ന അന്തർദേശീയ നാടകോത്സവത്തിെൻറ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് 12ന് രാവിലെ 11ന് തുടങ്ങും. www.theatrefestivalkerala.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഓണ്‍ലൈനായി തുക അടയ്ക്കണം. ഒരു നാടകത്തിെൻറ പരമാവധി രണ്ട് ടിക്കറ്റാണ് ഒരാള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാവുക. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കുള്ള പ്രവേശന പാസ് ഒരു മണിക്കൂര്‍ മുമ്പ് ബോക്‌സ് ഓഫിസില്‍നിന്നും ലഭിക്കും. ഇതിന് തിരിച്ചറിയൽ കാർഡും കണ്‍ഫര്‍മേഷന്‍ മെസേജും കാണിക്കണം. ഓണ്‍ലൈന്‍ പേമെൻറ് ചെയ്യുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് ഉറപ്പാകുകയുള്ളൂ. നാടകങ്ങള്‍ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുെമ്പങ്കിലും ടിക്കറ്റ് കൈപ്പറ്റണം. അല്ലാത്തപക്ഷം ഓണ്‍ലൈന്‍ ബുക്കിങ് റദ്ദാകും. ഭരത് മുരളി തിയറ്റര്‍, കെ.ടി. മുഹമ്മദ് സ്മാരക തിയറ്റര്‍, തോപ്പില്‍ ഭാസി ബ്ലാക്ക് ബോക്‌സ് തിയറ്റര്‍, ജവഹര്‍ ബാലഭവന്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നീ വേദികളിലെ അവതരണങ്ങള്‍ക്ക് ടിക്കറ്റ് ആവശ്യമാണ്. അവശേഷിക്കുന്ന വേദികളിലേക്ക് പ്രവേശന ടിക്കറ്റ് ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.