ആമ്പല്ലൂര്‍-: പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മോഷണം വ്യാപകമായ സാഹചര്യത്തില്‍ ബൈക്കുകള്‍ സുരക്ഷിതമല്ലാെത പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ അഭ്യർഥിച്ചു. പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീ നടത്തുന്ന പാര്‍ക്കിങ്, സ്റ്റേഷന്‍ പരിസരത്തുള്ള സ്വകാര്യ പാര്‍ക്കിങ് എന്നിവ ഉപയോഗപ്പെടുത്തണം. അതേസമയം, ഇ ക്ലാസ് കാറ്റഗറിയില്‍പെടുന്ന പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ എ ക്ലാസ് സ്റ്റേഷനുകളിലെ അതേ നിരക്ക് ഈടാക്കുന്നത് ശരിയല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇത് സംബദ്ധിച്ച് തിരുവനന്തപുരം സീനിയര്‍ ഡിവിഷനല്‍ കമേഷ്യല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പുല്ലിന് തീപിടിച്ചു ആമ്പല്ലൂര്‍: ദേശീയപാത തലോര്‍ മേല്‍പ്പാലത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പുല്ലിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം. ദേശീയപാതയിലെ കാഴ്ച മറയ്ക്കുംവിധം പുക പരിസരമാകെ വ്യാപിച്ചിരുന്നു. സമീപത്തെ പ്ലൈവുഡ് വിൽപനശാലയുടെ സമീപം വരെ തീ എത്തി. നിരവധി വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. പുതുക്കാട് അഗ്‌നിശമന സേനാംഗങ്ങള്‍ അര മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.