മാള: അന്നമനട പഞ്ചായത്ത് രണ്ടാം വാര്‍ഷികാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജനുവരി 10ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് പഞ്ചായത്ത് അങ്കണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ. കരുണാകരന്‍ സ്മൃതി മണ്ഡപം, മാമ്പ്രക്കടവ് പി.എച്ച്.സി സബ് സെൻറർ, ബസ്സ്റ്റാൻഡ്, പഞ്ചായത്ത് ഹാൾ എന്നിവയുടെ നാമകരണവും അദ്ദേഹം നിര്‍വഹിക്കും. ബസ്സ്റ്റാൻഡിന് രാജീവ് ഗാന്ധിയുടെയും പഞ്ചായത്ത് ഹാളിന് ഇന്ദിര പ്രിയദര്‍ശിനിയുടെയും പേരാണ് നൽകുന്നത്. സ്റ്റേഡിയത്തിലെ ജവഹര്‍ലാല്‍ നെഹ്റുവിെൻറ നാമധേയത്തിലുള്ള പുതിയ ഗാലറിയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ ടി.എൻ. പ്രതാപൻ നിർവഹിക്കും. സ്റ്റേഡിയം നാമകരണം മുന്‍ എം.എല്‍.എ ടി.യു. രാധാകൃഷ്ണന്‍ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ടൈറ്റസ് അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ് ടെസ്സി ടൈറ്റസ്, വൈസ് പ്രസിഡൻറ് കെ.കെ. രവി നമ്പൂതിരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഒ. പൗലോസ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.