വിശ്വനാഥപുരം ക്ഷേത്ര ഷഷ്​ഠി 23ന്

ഇരിങ്ങാലക്കുട: എസ്.എന്‍.ബി.എസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23ന് ആഘോഷിക്കും. കൊടിയേറ്റം 17ന് വൈകീട്ട് ഏഴിന് നടക്കും. ഷഷ്ഠിയോടനുബന്ധിച്ച നാടക മത്സരങ്ങള്‍ 15ന് സിനിമാതാരം ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്യും. കൊടിയേറ്റം മുതല്‍ ഉത്സവം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. നാടക മത്സര സമാപനം 22ന് കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ജിജു അശോകന്‍ സമ്മാനദാനം നിര്‍വഹിക്കും. വാർത്തസമ്മേളനത്തില്‍ സമാജം ഭരണസമിതി പ്രസിഡൻറ് എം.കെ. മുക്കുളം, സെക്രട്ടറി രാമാനന്ദന്‍, ട്രഷറര്‍ ഗോപി മണമാടത്തില്‍, വൈസ് പ്രസിഡൻറ് പ്രവികുമാര്‍ ചെറാക്കുളം, എന്‍.എന്‍.വൈ.എസ് ഭരണസമിതി സെക്രട്ടറി പ്രദീപ് പാച്ചേരി, വൈസ് പ്രസിഡൻറ് വി.എച്ച്. സജീഷ് എന്നിവര്‍ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള ആത്മീയതയാണ് ആവശ്യം -മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട: സമൂഹത്തി​െൻറ എല്ലാ തലങ്ങളിലും ക്രിയാത്മക സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന പ്രതിബദ്ധതയുള്ള ആത്മീയതയാണ് ക്രൈസ്തവ സഭക്ക് ആവശ്യമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഹൊസൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറാളായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന് ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യവും പൈതൃകവും പ്രാവര്‍ത്തികമാക്കാന്‍ ബദ്ധശ്രദ്ധമാകണം ഹൊസൂര്‍ രൂപതയെന്നും മെത്രാന്‍ കൂട്ടിച്ചേര്‍ത്തു. പൊതുസമ്മേളനം മാര്‍ തോമസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. രൂപത വൈദികരുടെ പ്രതിനിധിയായി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, സന്യസ്തരുടെ പ്രതിനിധിയായി സി. ദീപ്തി ടോം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ദീപക് ജോസഫ്, വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ആേൻറാ തച്ചില്‍, ചാന്‍സലര്‍ നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സ​െൻറ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, മൈസൂര്‍ ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് വാഴപ്പിള്ളി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. രൂപതയിലെ നവ അഭിഷിക്തരായ 10 വൈദികരും രൂപത വികാരി ജനറാള്‍മാരും സഹകാർമികരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.