സ്​കൂളിലെ പച്ചക്കറി കൃഷി വിളവെടുത്തു

കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ വിളയിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പ്രിൻസിപ്പൽ എം. നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ഗൈഡ്സ് ക്യാപ്റ്റൻ സി.ബി. ഷക്കീല, സ്കൗട്ട് മാസ്റ്റർ അനീഷ് എന്നിവർ കൃഷിക്ക് നേതൃത്വം നൽകി. ഇന്ത്യയുടെ ആത്മാവ് കവിത പോലെ മനോഹരം -ടെൻസിൻ സുണ്ടു ഇരിങ്ങാലക്കുട: ഇന്ത്യയുടെ ആത്മാവ് കവിത പോലെ മനോഹരവും നന്മ നിറഞ്ഞതുമാണെന്ന് തിബത്തൻ കവിയും സാമൂഹിക പ്രവർത്തകനുമായ ടെൻസിൻ സുണ്ടു പറഞ്ഞു. ഇരിങ്ങാലക്കുട സ​െൻറ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച അന്തർദേശീയ കവിത ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമകാരികളായിരുന്ന തിബത്തൻ ജനതയെ ബുദ്ധ​െൻറ ആശയങ്ങളാൽ മാറ്റിയെടുത്തത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. 'എഴുത്തു വഴികളുടെ ആനന്ദങ്ങൾ' എന്ന വിഷയത്തിൽ സംവാദവും നടന്നു. അധ്യാപകരായ അഞ്ജു സൂസൻ ജോർജ്, ഷാലി അന്തപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.