വെള്ളാങ്ങല്ലൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിെൻറ കലവറ നിറക്കലിെൻറ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ പച്ചക്കറി സമാഹരിച്ചു നല്‍കി. കര്‍ഷകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും ശേഖരിച്ച പലതരം പച്ചക്കറികളും കായക്കുലകള്‍, നാളികേരം എന്നിവയാണ് നല്‍കിയത്. കലോത്സവ കലവറയിലേക്ക് പച്ചക്കറി നിറച്ചുള്ള വണ്ടി വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, ടി.കെ. ഉണ്ണികൃഷ്ണന്‍, എം.കെ. ഗോപിദാസ്, ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, എം.കെ. മോഹനന്‍, സിമി കണ്ണദാസ്, എ.കെ. മജീദ് എന്നിവര്‍ സംസാരിച്ചു. പൂർവ വിദ്യാർഥി സംഗമം കരൂപ്പടന്ന: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി,- അധ്യാപക-, അനധ്യാപക സൗഹൃദ സംഗമം ഇൗമാസം 11ന് 2.30ന് സ്കൂൾ അങ്കണത്തിൽ നടക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുവന്ദനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗത്തിൽ കായംകുളം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ.എം. അഷറഫ്, പി.എ. നസീർ, പ്രിൻസിപ്പൽ ടി.കെ. ജമീല, ഗ്രാമപഞ്ചായത്തംഗങ്ങളായ ആമിനാബി, എ.കെ. അബ്ദുൽ മജീദ്, പി.ടി.എ പ്രസിഡൻറ് ഷൈല സഹീർ, എ.വി. രാജ്കുമാർ, കെ.എസ്. അബ്ദുൽ മജീദ്, എം.കെ. സുഗതൻ, കമാൽ കാട്ടകത്ത്, എ.എസ്. സുനിൽ, വി.എം. റഊഫ്, പി.എ. ഷരീഫ്, ടി.കെ. റഫീഖ്, ഉഷാകുമാരി, ഷാലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.