കൊടകര: ആനത്തടം സെൻറ് തോമസ് ദേവാലയത്തില്‍ വി. സെബസ്ത്യാനോസിെൻറ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച അമ്പ് തിരുനാള്‍ ദിനത്തില്‍ രാവിലെ 6.15 െൻറ വി. കുർബാനയോടുകൂടി ഇടവകയിലെ 250 പേരുടെ പ്രസുദേന്തി വാഴ്ച, രൂപം എഴുന്നള്ളിക്കല്‍, ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകീട്ട് ആറിന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുർബാനക്ക് ഫാ. ജോബ് വടക്കന്‍ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോയ്സണ്‍ ചൂതംപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. ജോബി പോത്തന്‍ സഹകാർമികനാകും. ചെമ്മീന്‍ചാലിലെ തരിശുനിലങ്ങള്‍ കതിരണിയുന്നു ആളൂര്‍: 15 വര്‍ഷത്തിലേറെ തരിശുകിടന്ന ആളൂര്‍ ചെമ്മീന്‍ചാല്‍ പാടശേഖരത്തിന് ശാപമോക്ഷമാകുന്നു. കര്‍ഷക കൂട്ടായ്മയില്‍ ഈ പാടശേഖരം കതിരണിയാനൊരുങ്ങുകയാണ്. ആളൂര്‍, വേളൂക്കര പഞ്ചായത്തുകളിലായുള്ള പാടത്ത് വീണ്ടും നെല്‍കൃഷി ചെയ്യുന്നതിനായാണ് പുല്ലുനീക്കി നിലമൊരുക്കുന്നത്. കെ.എല്‍.ഡി.സി കനാല്‍ ബണ്ടുകളുടെയും റോഡുകളുടെയും അശാസ്ത്രീയതയാണ് മുരിയാട് കായലില്‍ വെള്ളക്കെട്ട് ഒഴിയാത്ത സാഹചര്യമുണ്ടാക്കിയത്. അനധികൃത മണലൂറ്റും കളിമണ്‍ ഖനനവും വ്യാപകമായതോടെ വെള്ളക്കെട്ട് പതിവായി. ഇതോടെ കോള്പാടത്തിെൻറ തെക്കേ അറ്റമായ വല്ലക്കുന്ന് പാടത്തും സ്ഥിരം വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. ഇത് മൂലം പാടത്ത് നെല്‍കൃഷിയിറക്കാനാകാത്ത സ്ഥിതിയായി. 250 ഏക്കറിലേറെയുള്ള വല്ലക്കുന്ന് പാടശേഖരം ഇതോടെ തരിശുകിടന്നു. പിന്നീട് പാടത്ത് വന്‍തോതില്‍ പുല്ല് വളര്‍ന്നതോടെ കൃഷി വിസ്മൃതിയിലായി. കഴിഞ്ഞവര്‍ഷം നിലവിലുള്ള കെ.എല്‍.ഡി.സി കനാല്‍ ബണ്ട് മണ്ണിട്ട് ഉയര്‍ത്തിയതോടെയാണ് വീണ്ടും കൃഷിയിറക്കാന്‍ നടപടിയായത്. പാടത്തെ വെള്ളം കനാലിലേക്ക് പമ്പ് ചെയ്തു ഒഴിവാക്കിയാണ് ഇപ്പോള്‍ കൃഷിയിറക്കുന്നത്. ഇരു പഞ്ചായത്തുകളുടെയും സഹകരണത്തോടെ പാടശേഖരം പൂർണമായി തരിശുനീക്കിയാണ് കൃഷി ചെയ്യുന്നത്. ചെമ്മീന്‍ചാല്‍ പാടശേഖര സമിതിയുടെ മേല്‍നോട്ടത്തില്‍ കര്‍ഷക കൂട്ടായ്മയാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.