തെരുവ്​ വിളക്ക്​ ഉദ്​ഘാടനം ഇന്ന്​

മതിലകം: പഞ്ചായത്ത് നാലാം വാർഡിൽ പുതിയകാവ് വെസ്റ്റ് സബ്സ​െൻറർ റൗണ്ട് റോഡിലും വടക്കനോളിച്ചിറ റോഡിലും തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്നതി​െൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് സബ്സ​െൻറർ പരിസരത്ത് ഇ.ടി. ടൈസൻ എം.എൽ.എ നിർവഹിക്കും. എം.എൽ.എ ഫണ്ടിൽനിന്ന് 2.82 ലക്ഷം ചെലവഴിച്ചതിന് പുറമെ വാർഡ് അംഗം കെ.കെ. അഹമ്മദ്കബീറി​െൻറ നേതൃത്വത്തിൽ നീലക്കുറിഞ്ഞി, നന്ദ്യാർവട്ടം എന്നീ അയൽസഭകളുടെയും നാട്ടുകാരുടെയും സഹകരണത്തോെടയാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.