കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്തിെൻറ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് ഉദ്‌ഘാടനം ചെയ്തു. വാര്‍ഡ് അംഗം സ്മിത ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി.കെ. ഗിരിജ, ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ പി.എം. അന്‍സില്‍, കെ.ആര്‍. തങ്കപ്പന്‍, യു.എ. കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 25 പേര്‍ക്കാണ് മേശയും കസേരയും വിതരണം ചെയ്തത്. വോളിബാൾ പരിശീലനം എടത്തിരുത്തി: ഗ്രാമപഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) വോളിബാൾ പരിശീലനം നൽകുന്നു. പരിശീലന ക്യാമ്പിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 10ന് മൂന്നിന് ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖയുമായി എത്തണം. ഫോൺ: 9495227580, 9495463366.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.