പൊലീസുകാരെ കൈയേറ്റം ചെയ്യൽ: നാല്​ ബി.​െജ.പി പ്രവർത്തകർ പിടിയിൽ

കൊടുങ്ങല്ലൂർ: വാഹന പരിശോധനക്കിടെ പൊലീസുകാരെ കൈയേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാല് ബി.െജ.പി പ്രവർത്തകർ പിടിയിൽ. എടവിലങ്ങ് സ്വദേശികളായ അറക്കൽ വീട്ടിൽ പ്രദീപ് (36), കുഞ്ഞയിനി മണത്തല വീട്ടിൽ രഞ്ജിത്ത് (28), കുഞ്ഞയിനി പനങ്ങാട്ട് വീട്ടിൽ ഗോകുൽ (22), കുഞ്ഞയിനി തെക്കൂട്ട് ഷാജി (46) എന്നിവരാണ് അറസ്റ്റിലായത്. എടവിലങ്ങ് ജെ.ടി.എസ് ജങ്ഷന് പടിഞ്ഞാറ് വാഹന പരിശോധന നടത്തുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. വാഹന പരിശോധന നടത്തിയിരുന്ന കൊടുങ്ങല്ലൂർ കൺട്രോൾ റൂം എസ്.െഎ സുബ്രഹ്മണ്യനും സംഘത്തിനും നേരെയായിരുന്നു കൈയേറ്റ ശ്രമം. വിവരമറിഞ്ഞെത്തിയ കൊടുങ്ങല്ലൂർ അഡീഷനൽ എസ്.െഎ മുകുന്ദനും സംഘവും ബി.ജെ.പിക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ അവർക്ക് നേരേയും കൈയേറ്റമുണ്ടായി. അഡീഷനൽ എസ്.െഎയെയും പൊലീസുകാരെയും പിടിച്ച് തള്ളുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.സി. ബിജുകുമാർ, എസ്.െഎ കെ.ജെ. ജിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൺട്രോൾ റൂം എസ്.െഎയുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.