ദെന്തൂട്ടാ ഗെഡീ... പൊൻകപ്പ്​ ​ തൃശൂരിന്​ പുളിക്യോ...

തൃശൂർ: കൃത്യമായ പരിശീലനം, പിന്നാക്കം നിൽക്കുന്നവയിൽ വിദഗ്ധ പരിശീലനം, മികവ് പുലർത്തുന്നവയിലെ 'കടുംപിടിത്തം', ഒപ്പം കൗൺസലിങ്ങും... സ്വർണക്കപ്പ് ഇക്കുറി ഇവിടം വിടാൻ അനുവദിക്കില്ലെന്ന വാശിയിലാണ് ആതിഥേയർ. ഇതിന് 700 അംഗ സംഘം കഠിന പരിശീലനത്തിലാണ്. കൃത്യമായ ഉപദേശ നിർേദശവുമായി അധ്യാപക സംഘം ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ തൃശൂർ ജില്ല ടീം മാേനജർ അൻവർ ഹഖ് ചാമ്പ്യൻപട്ടത്തിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചക്കും 'തയാറല്ല'. അഞ്ചുവർഷത്തിന് ശേഷം തൃശൂരിൽ വിരുന്നെത്തിയ കേരള കലോത്സവത്തിലെ സ്വർണക്കപ്പ് കൈവിടരുതെന്ന നിർബന്ധബുദ്ധിയിലാണ് ജില്ല ടീം. അതിന് കൃത്യമായി മുന്നൊരുക്കം നടത്തിയിട്ടുണ്ട്. കഴിവും കഴിവുകേടും തിരിച്ചറിഞ്ഞുള്ള മുന്നൊരുക്കമാണ് ജില്ലയിലെ കലാകാരന്മാർ നടത്തിയത്. ചിത്രരചന, പ്രസംഗം അടക്കം രചന മത്സരങ്ങളിൽ അടിപതറുന്നതാണ് പതിവ് രീതി. ഇത് തിരിച്ചറിഞ്ഞ് രചന മത്സരങ്ങളിൽ കൃത്യമായ പരിശീലനം നൽകി. കഴിഞ്ഞ 23ന് ജില്ല കലോത്സവ വിജയികളെ ഉപജില്ലതലത്തിൽ വിളിച്ചുചേർത്ത് ആദ്യ യോഗം ചേർന്നു. 26ന് സിനിമനടൻ ജയരാജ്വാര്യരും സംഘത്തിനൊപ്പം കൂടി. ഇതുകൂടാതെ വിജയത്തിലേക്ക് മുന്നേറുന്നതിന് ഗുരുവായൂർ സ്വദേശി അബിഷാദി​െൻറ വക കൗൺസലിങ്ങും. വേദിയിൽ പതറാതിരിക്കാനും പൊടിക്കൈകൾ നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഇതരഭാഷയിൽ മത്സരിക്കുന്നവർക്കും നിർദേശങ്ങളുമായി ഭാഷാധ്യാപകരും എത്തിയിരുന്നു. 700 അംഗങ്ങൾക്ക് പുറമെ അപ്പീൽ വഴി 90 പേരും കൂടി ടീമിൽ ഇടം പിടിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.