തൃശൂര്‍: എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലെ വിധികർത്താക്കൾ വിജിലൻസ് നിരീക്ഷണത്തിൽ. കേരള കലോത്സവ വിധികർത്താക്കളുടെ പട്ടികയിൽ നേരത്തെ ആക്ഷേപ നിഴലിലുള്ള നൃത്ത അധ്യാപകരാണ് സംശയപട്ടികയിലുള്ളത്. കണ്ണൂർ കലോത്സവത്തിൽ വിധികർത്താക്കളെ കുറിച്ച് ഏറെ പരാതി ഉയർന്നിരുന്നു. വിജിലൻസ് ഇക്കാര്യം ശരിെവക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരിമ്പട്ടികക്കാരെ കണ്ടെത്തി. വിജിലൻസ് റിപ്പോർട്ടിെല പരാമർശത്തിന് പിറകെയാണ് കഴിഞ്ഞ ദിവസം നൃത്ത ഇനങ്ങളിലെ പത്ത് വിധികര്‍ത്താക്കള്‍ പിൻമാറിയത്. എന്നാൽ ആ പട്ടിക പൂർണമായി ശുദ്ധീകരിച്ചുവെന്ന് പറയാനാവില്ല. അതുകൊണ്ട് ഗ്ലാമർ ഇനമായ നൃത്തഇനങ്ങളിൽ ഇനിയും പ്രശ്നക്കാരുണ്ടെന്ന നിലപാടാണ് വിജിലൻസിന്. ഇക്കാര്യം സംഘാടക സമിതിയെ അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് വെള്ളിയാഴ്ച ഏറെ ൈവകിയാണ് നേരത്തെയുള്ള പട്ടികയിൽ നിന്ന് വിധികർത്താക്കളെ തിരഞ്ഞെടുത്തത്. ഇവരിൽ നേരത്തെ പരാതിയുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കലോത്സവങ്ങളില്‍ ഇടനിലക്കാരുടെയും കോഴയുടെയും ആധിപത്യമാണെന്ന സാഹചര്യത്തിലാണ് കലോത്സവ നടത്തിപ്പ് പൂര്‍ണമായും സുതാര്യമാക്കുന്നതിന് വിജിലന്‍സ് സംഘത്തെ നിയോഗിച്ചത്. വേദികളും തേക്കിൻകാട് മൈതാനിയും കേന്ദ്രീകരിച്ച് നിഴൽപൊലീസിനെ വിന്യസിക്കുമെന്ന് മന്ത്രി പറഞ്ഞു. അധ്യയന വർഷത്തിെൻറ ആദ്യത്തിലാണ് പാനൽ തയാറാക്കേണ്ടത്. എന്നാൽ കഴിഞ്ഞവർഷം കണ്ണൂർ കലോത്സവത്തിൽ ഏറെ പരാതി ഉയർന്നിരുന്നു. വിജിലൻസ് അന്വേഷണം വന്നതോടെ പാനൽ തിരിക്കാതെ, പട്ടിക മാത്രം തയാറാക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് കണ്ണൂർ കലോത്സവത്തിലെ മോഹിനിയാട്ടം, കുച്ചിപ്പുടി ഇനങ്ങളിലെ ക്രമക്കേട് വ്യക്തമാക്കി വിധികർത്താക്കൾക്കെതിരെ ഡയറക്ടർക്ക് കുറ്റപത്രം സമർപ്പിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെട്ട 10 വിധികർത്താക്കൾ പിൻമാറാൻ ഇടയായത് വിജിലന്‍സ് സംവിധാനം ഇക്കുറി ശക്തമാക്കിയതോടെയാണ്. വകുപ്പുമന്ത്രിയും ഡി.പി.െഎ അടക്കം ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിെൻറ നേതൃത്വത്തിൽ അധ്യയന വർഷം ആദ്യത്തിൽ പാനൽ തയാറാക്കണമെന്നാണ് പരിഷ്കരിച്ച മാന്വലിലെ ചട്ടം. ഇതിന് കഴിയാത്ത സാഹചര്യത്തിൽ ഇക്കുറിയും വിവാദങ്ങൾക്ക് കുറവുണ്ടാവാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.