ചാവക്കാട്: നാല് ചക്ര വാഹനമുണ്ടെന്ന് കാരണം പറഞ്ഞ് പഞ്ചവടിയിൽ പതിനാലംഗ കൂട്ടുകുടുംബത്തിെൻറ റേഷൻ കാർഡ് മുൻഗണന പട്ടികയിൽ നിന്നൊഴിവാക്കി ആനുകൂല്യം നിഷേധിച്ചതായി ആക്ഷേപം. എടക്കഴിയൂർ പഞ്ചവടി കുരിക്കളകത്ത് അബൂബക്കറിെൻറ ഭാര്യ നസീറ (49) ഗൃഹനാഥയായുള്ള റേഷൻ കാർഡാണ് മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പഞ്ചവടി എ.ആർ.ഡി 230ാം നമ്പർ റേഷൻ കടയിലെ ഉപഭോക്താവാണിവർ. അബൂബക്കറും അനുജൻ കബീറും ഉൾപ്പെടുന്ന 14 അംഗകൂട്ടുകുടംബത്തിന് മുൻഗണന പട്ടികയിലുൾപ്പെടുത്തി അനുവദിച്ച റേഷൻ കാർഡാണിത്. റേഷൻ കടയിൽ നിന്ന് ഇവർക്കുള്ള ആനുകൂല്യം നിഷേധിച്ചപ്പോഴാണ് താലൂക്ക് സപ്ലൈ ഓഫിസിലെത്തി കാരണം തിരക്കിയത്. കാർഡിൽ പേരുള്ള അനുജൻ കബീറിെൻറ മകൾ ഷമീനയുടെ പേരിൽ നാലുചക്ര വാഹനമുള്ളതാണ് പട്ടികയിൽ നിന്നൊഴിവാക്കാൻ കാരണമെന്നാണ് ഇവർക്ക് ലഭിച്ച മറുപടി. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ കുരിക്കളകത്ത് ഷമീനയുടെ പേരിലുള്ള ആധാർ കാർഡ് നമ്പർ രേഖയാക്കി ഷമീനയുടെ ഭർത്താവ് ഷാനവാസ് എന്ന പേരിൽ കാർ വാങ്ങിയതായി അറിഞ്ഞു. റേഷൻ കാർഡുകാരിയായ ഷമീനയുടെ ഭർത്താവിെൻറ പേര് റഫീഖ് എന്നാണ്. കുരിക്കളകത്ത് ഷമീന എന്ന ഒറ്റക്കാരണത്താൽ പേരിലെ സാദൃശ്യം മാത്രം നോക്കിയും ഭർത്താവിെൻറ പേര് നോക്കാതെയും അവർ വാങ്ങിയെന്ന് പറയുന്ന നാലുചക്ര വാഹനത്തിെൻറ കാരണം പറഞ്ഞാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ള വലിയൊരു കുടുംബത്തിനുള്ള ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്. കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിന് നൽകിയ ആധാർ കാർഡ് ആരുടെ പേരിലാണെന്നും രേഖാമൂലമറിയാൻ അബൂബക്കറും ബന്ധുക്കളും അടുത്ത ദിവസം ഗുരുവായൂർ മോട്ടോർ വെഹിക്കിൾ അധികൃതരെ സമീപിക്കും. ഇതോടൊപ്പം മുഖ്യമന്ത്രിക്കും സിവിൽ സപ്ലൈസ് മന്ത്രിക്കും കലക്ടർക്കും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.