ഒരുമനയൂർ: ഏഴ് പവൻ തൂക്കംവരുന്ന താലിമാലയും 2500 രൂപയും മോഷണം പോയി. ഒരുമനയൂർ കരുവാരക്കുണ്ടിനടുത്ത് ഷൈക്ക് ഖലീഫ കോളനിയിൽ താമസിക്കുന്ന അമ്മാച്ച് വീട്ടിൽ മുഹമ്മദിെൻറ വീട്ടിൽ സൂക്ഷിച്ചിരുന്ന ബാഗുകളിൽനിന്നാണ് ആഭരണവും സംഖ്യയും മോഷണംപോയത്. വീട്ടിലുള്ളവർ അകത്ത് കിടന്ന് ഉറങ്ങുന്നതിനിടെ കഴിഞ്ഞദിവസം അർധരാത്രിക്കുശേഷമാണ് ജനൽ വഴിയുള്ള മോഷണം. കഴിഞ്ഞ മാസം സമാന രീതിയിൽ നാല് പവൻ സ്വർണാഭരണങ്ങളും 3000 രൂപയും പാലം കടവിൽ സെയ്തുവിെൻറ ഭാര്യ അച്ചുവിെൻറ വീട്ടിൽനിന്നും മോഷണം പോയിരുന്നു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി. വീട് ചരിത്രമാവും; ഒപ്പം നാടിെൻറ പേരും പാവറട്ടി: ഒരുദേശത്തിെൻറ പേരിനു നിമിത്തമായ വീട് ചരിത്രമാവുന്നു. പാവറട്ടി പഞ്ചായത്തിലെ കുണ്ടുവകടവ് റോഡിൽ അരകിലോമീറ്റർ മാറി പൗരാണിക മാതൃകയിൽ നിർമിച്ച 'ദേവകീസദനം' എന്ന വീടാണ് പൊളിച്ചുനീക്കുന്നത്. തൊടിയും തൊഴുത്തും കൈയാലയും അടുക്കള കിണറുമൊക്കെയുള്ള ഇൗ വീട് പക്ഷേ പാവറട്ടിക്കാരുടെ ജീവിതത്തിെൻറ ഭാഗമാകുന്നത് വീടിെൻറ നെറ്റിയിൽ എഴുതിവെച്ച 'ദേവകീസദനം' എന്ന പേരിലൂടെയാണ്. വീടിെൻറ ഇരുഭാഗങ്ങളിൽനിന്നുള്ള സ്കൂൾ വിദ്യാർഥികൾ അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചത് ഇൗ പേര് നോക്കിയാണെന്നാണ് പഴമക്കാർ പറയുന്നത്. 67കളിലാണ് 'ദേവകീസദനം' പണിയുന്നത്. പട്ടിപറമ്പിൽ മാധവൻനായരുടെ ആറുമക്കളിൽ ഒരാളായ മണത്തല ഗവ. സ്കൂളിലെ അധ്യാപകൻ പ്രഭാകരൻ അമ്മയുടെ ഒാർമക്ക് പുതുക്കിപ്പണിത വീടിന് 'ദേവകീസദനം'എന്ന് പേരിടുകയായിരുന്നു. അക്കാലത്ത് ഇത്തരം പേരുകൾ വീടുകൾക്കില്ലാത്തതിനാൽ ഇൗ പേരും വീടും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. വീടിെൻറ മുൻവശത്ത് പൂർണമായ ഫോേട്ടാ സ്ഥാപിച്ച് അച്ഛെൻറ സ്മരണയും നിലനിർത്തി. പിൽകാലത്ത് പുതുമനശ്ശേരി എന്ന ദേശത്തിെൻറ മറ്റൊരു പേരായി 'ദേവകീസദനം' മാറുകയായിരുന്നു. ഇപ്പോൾ 'ദേവകീസദനം' എന്ന ഒൗദ്യോഗിക നാമത്തിൽ പഞ്ചായത്തിെൻറ വക റോഡുണ്ട്. പക്ഷേ ഒരുനാടിെൻറയാകെ പേരിന് കാരണമായ ഇൗ വീട് നിലനിർത്താൻ അനന്തരാവകാശികൾക്ക് കഴിയാതെവന്നു. ഖത്തറിലെ വ്യവസായി ലതേഷിെൻറ ഉടമസ്ഥതയിലാണ് ഇപ്പോൾ ഇൗ ഭൂമിയും വീടും. എന്നാൽ വീടിെൻറ സ്മരണ നിലനിർത്താൻ ഉചിതമായത് ചെയ്യുമെന്ന് പട്ടിപറമ്പിൽ തറവാട്ടിലെ പുതുതലമുറകളായ യോഗേഷ്കുമാറും സഹോദരൻ ധനേഷ്കുമാറും മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.