ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തിൽ പട്ടിക ജാതി വിഭാഗങ്ങൾക്ക് അഞ്ചര ലക്ഷം രൂപ ചികിത്സ സഹായം അനുവദിച്ചതായി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അറിയിച്ചു. പട്ടിക ജാതിക്ഷേമ മന്ത്രിയുടെ ചികിത്സ സഹായ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. എം.എല്‍.എയുടെ ഓഫിസ് മുഖേന സമര്‍പ്പിച്ച അപേക്ഷകര്‍ക്കാണ് സഹായം ലഭിക്കുക. ഇതനുസരിച്ച് 50,000 രൂപ വീതം കെ.വി. അജിത, അണ്ടത്തോട് വാസു മുപ്പേടത്ത് എന്നിവര്‍ക്കും 25,000 വീതം ഏങ്ങണ്ടിയൂർ ബിന്ദു ലളിതന്‍, ബ്ലാങ്ങാട് പുത്തൻ തറയിൽ ശാരദ എന്നിവർക്കും കടപ്പുറം വട്ടേക്കാട് അന്തിക്കാട് വീട്ടിൽ രവീന്ദ്രന്‍, ബ്ലാങ്ങാട് മരുതോ വീട്ടിൽ കെ.എ. രജിത, ഏങ്ങണ്ടിയൂർ അജിത മണികണ്ഠന്‍, അണ്ടത്തോട് വടക്കഞ്ചേരി വീട്ടിൽ ലീല, തെക്കഞ്ചേരി മന്നത്തു വീട്ടിൽ ബാലകൃഷ്ണന്‍, പേരകം നെടുപുഴ വീട്ടിൽ സോമന്‍, പേരകം പെരിങ്ങാടൻ വീട്ടിൽ വള്ളിയമ്മ, അണ്ടത്തോട് അറക്കൽ എ.വി. ബൈജു, വൈലത്തൂർ കൊട്ടരപ്പാട്ട് ഷണ്‍മുഖന്‍, ചമ്മന്നൂർ വെട്ടനാട്ടയിൽ ഗംഗാധരന്‍, ബ്ലാങ്ങാട് കൊഴക്കി വീട്ടിൽ സുനിത എന്നിവര്‍ക്ക് 20,000 രൂപ വീതവും ലഭിക്കും. കാവീട് തേത്തായില്‍ ജനാർദനന്‍, ഒരുമനയൂർ ചങ്ങല വീട്ടിൽ കൃഷ്ണന്‍കുട്ടി, ചങ്ങല വീട്ടിൽ തങ്ക, ഒരുമനയൂർ തോണിപ്പുരക്കൽ ജാനകി, എടക്കഴിയൂർ തെക്കണത്ത് തങ്ക, തിരുവത്ര മുതിരപ്പറമ്പിൽ വിമിഷ, ഏങ്ങണ്ടിയൂർ ചക്കാണ്ടൻ അജിത, കടപ്പുറം പുതുവീട്ടിൽ മല്ലിക, കുണ്ടലിയൂർ ഏങ്ങാടി വീട്ടിൽ സീത, കുണ്ടലിയൂർ പെരിങ്ങാട് വീട്ടിൽ പി.എസ്. സിങ്, ഒരുമനയൂർ തങ്ങൾപ്പടി വാസു കോറോട്ട്, മണത്തല കൊച്ചുകുട്ടന്‍ നാരായണത്ത് തുടങ്ങിയവർക്ക് 15,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.