കുന്നംകുളം: ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന 60,000 രൂപ വില വരുന്ന രണ്ട് കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. ഇടുക്കി ഉടുമ്പൻചോല ബൈസൻവാലി കളത്തിപറമ്പിൽ ജോസിനെയാണ് (55) എക്സൈസ് ഇൻസ്പെക്ടർ ടി. അശോക് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് വടക്കാഞ്ചേരി റോഡിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അടുപ്പൂട്ടിയിലുള്ള ഒരാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കാൻ വരുന്നതിനിടെയാണ് പിടിയിലായത്. ഇതിനു മുമ്പും പലതവന്ന കുന്നംകുളത്ത് കഞ്ചാവുമായി വന്നിരുന്നതായി ഇയാൾ സമ്മതിച്ചു. ക്രിസ്മസ്, പുതുവത്സര ആഘോഷ ഭാഗമായി അടുപ്പൂട്ടി ഉൾപ്പെടെ പ്രദേശങ്ങൾ എക്സൈസിെൻറ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ഏജൻറാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.