വടക്കേക്കാട്: തൈക്വാൻഡോ ദേശീയ താരം ശ്രീഗൗരി താമസിക്കുന്ന ഓലപ്പുരയും പണി പൂർത്തിയാകാത്ത കോൺക്രീറ്റ് വീടും ജില്ല പഞ്ചായത്ത് അംഗം ടി.എ. ആയിഷ സന്ദർശിച്ചു. വെള്ളിയാഴ്ച മാധ്യമം വാർത്ത കണ്ടാണ് ഗൗരിയേയും കുടുംബത്തേയും കുറിച്ച് അറിഞ്ഞത്. രാവിലെ 11ന്വടക്കേപുന്നയൂരിലെ വീട്ടിലെത്തി രക്ഷിതാക്കളോട് വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞു. മുസ്ലിം യൂത്ത്ലീഗ് നേതാവ് അസീസ് മന്ദലംകുന്ന്, കെ.എം.സി.സി യു.എ.ഇ വൈസ് ചെയർമാൻ അബു പുന്നയൂർ എന്നിവരും ഒപ്പമുണ്ടായി. ജില്ല പഞ്ചായത്തിെൻറയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വീട് പണി പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് ആയിഷ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.