തൃശൂർ: കേരള സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് ആദ്യദിനത്തിൽ പാൽപായസം കൂട്ടിയാണ് ഉച്ചയൂണ്. ഒമ്പത് കൂട്ടം അടങ്ങുന്നതാണ് സദ്യ. സാമ്പാർ, കിച്ചടി, തോരൻ, അവിയൽ, രസം/മോര്, അച്ചാർ, പപ്പടം എന്നിവയും ഒപ്പമുണ്ടാകും. രാവിലെ ഉപ്പുമാവും പഴവും. രാത്രിയിൽ ഇന്നു മാത്രം ചോറ്. വൈകീട്ട് മറ്റ് മൂന്ന് വിഭവങ്ങളോടെ അത്താഴം. മറ്റുള്ള ദിവസങ്ങളിൽ രാത്രിയിൽ ചപ്പാത്തിയും കറിയുമാണ്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം സജീവമാണ്. 75 പേരടങ്ങുന്ന സംഘമാണ് കലോത്സവത്തിന് വെച്ചു വിളമ്പുന്നത്. 50 പേരാണ് നിലവിലുള്ളത്. ബാക്കി 25പേർ ഇന്ന് സംഘത്തിൽ ചേരും. കേരള സ്കൂള്‍ കലോത്സവത്തിെൻറ പാലുകാച്ചല്‍ അക്വാട്ടിക് കോംപ്ലക്സിലെ പാചകപ്പുരയില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാർ, കെ.രാജന്‍ എം.എൽ.എ, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പഴയിടം മോഹന്‍ നമ്പൂതിരി പാലും പഞ്ചസാരയും ചേര്‍ത്തു നല്‍കി. തുടര്‍ന്ന് പാലു കാച്ചൽ നടന്നു. കലോത്സവത്തിെൻറ ഇനിയുള്ള ദിവസങ്ങളില്‍ പഴയിടത്തിെൻറ നളപാചകത്തിലുള്ള 'മോഹന'സദ്യ ആസ്വദിക്കാം. ഡെപ്യൂട്ടി മേയര്‍ ബീന മുരളി ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.