തൃശൂർ: അപ്പീലുകാർ രാവിലെ റിപ്പോർട്ട് ചെയ്യണമെന്ന അറിയിപ്പ് കേട്ടാണ് വയനാട്ടിൽനിന്ന് 10 പേർ അർധരാത്രി തന്നെ തൃശൂരിലേക്ക് തിരിച്ചത്. കടം വാങ്ങിയും മറ്റും സ്വരുക്കൂട്ടിയ തുകയുമായാണ് വണ്ടി പിടിച്ചത്. പുലർച്ചെ 3.30 ന് തൃശൂരെത്തിയപ്പോൾ അപ്പീലുകാരായതിനാൽ സ്വീകരിക്കാൻ ആരുമില്ല. ഒന്നു തലചായ്ക്കാനായി ഏറെനേരം അലഞ്ഞു. കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ചെട്ടിയങ്ങാടി ഹനഫി പള്ളിയിലെത്തി. കലോത്സവത്തിനെത്തിയതാണെന്ന് കേട്ടതോടെ പള്ളിയിലുള്ളവർ തങ്ങാൻ ഇടമൊരുക്കി. അൽപനേരം വിശ്രമം. രാവിലെ 8.45 ഓടെ അപ്പീൽ പരിഗണിക്കുന്ന ഗേൾസ് എച്ച്.എസ്.എസിലെത്തിയെങ്കിലും വീണ്ടും കാത്തിരിക്കാനായിരുന്നു വിധി. അപ്പീലുമായെത്തിയ നൂറുകണക്കിന് മത്സരാർഥികളിൽ വയനാട് കണിയാംപറ്റ എച്ച്.എസ്.എസിലെ വിദ്യാർഥികളുടെ അനുഭവമാണിത്. ജില്ല കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ വേറിട്ട ശൈലിയിൽ വട്ടപ്പാട്ട് അവതരിപ്പിച്ചെങ്കിലും അർഹമായ സ്ഥാനം ലഭിച്ചില്ല. അപ്പീൽ നൽകിയെങ്കിലും കമ്മിറ്റി തള്ളി. തുടർന്ന് ലോകായുക്തയെ സമീപിച്ചാണ് കേരള കലോത്സവത്തിൽ പങ്കെടുക്കാൻ അനുമതി നേടിയത്. കോടതി ചെലവിന് ഉൾെപ്പടെ തുക കണ്ടെത്താൻ വിദ്യാർഥികൾ ഏറെ കഷ്ടപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപ്പീലുകാർ വെള്ളിയാഴ്ച രാവിലെ 9.30 ന് തൃശൂരിൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയിപ്പ് കിട്ടിയത്. വെള്ളിയാഴ്ച രാവിലെ 9.30ന് ചെന്നപ്പോൾ ൈവകീട്ട് മൂന്നിന് പരിഗണിക്കുമെന്ന് അറിയിച്ചു. പിന്നീടത് പലവട്ടം നീണ്ടു. വൈകീട്ട് അഞ്ച് കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നതോടെ ബഹളമായി. ഇവരോടൊപ്പം നൂറിലധികം വിദ്യാർഥികൾ അപ്പീലിലൂടെ വന്നിരുന്നു. വിധിയുടെ പകർപ്പ് ലഭിച്ചില്ലെന്ന കാരണത്താലാണ് വൈകിയിട്ടും തീരുമാനമെടുക്കാൻ കഴിയാഞ്ഞത്. മത്സരാർഥികൾ കൈവശമുള്ള അപ്പീലിെൻറ പകർപ്പ് കാട്ടിയെങ്കിലും ആദ്യം സ്വീകരിക്കാൻ വിസമ്മതിച്ചു. ബഹളത്തിനൊടുവിൽ വൈകീട്ട് ആറോടെ എല്ലാവരുടെയും അപ്പീൽ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ പങ്കെടുക്കാനുള്ള അനുമതി നൽകുമെന്ന ഉറപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.