സുതാര്യത ഉറപ്പാക്കാൻ വിജിലന്‍സ് ^മന്ത്രി

സുതാര്യത ഉറപ്പാക്കാൻ വിജിലന്‍സ് -മന്ത്രി തൃശൂര്‍: വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത് സുതാര്യതക്ക് വേണ്ടിയാണെന്നും പ്രതിഷേധത്തി​െൻറ പേരില്‍ ഒഴിവാക്കില്ലെന്നും മന്ത്രി സി. രവീന്ദ്രനാഥ്. തെറ്റിദ്ധാരണ മൂലമാണ് വിധികര്‍ത്താക്കളുടെ പിന്‍മാറ്റം. സുതാര്യതക്ക് വേണ്ടിയാണ് വിജിലന്‍സ് സംവിധാനം. അതേ സമയം പിന്‍മാറിയ വിധികര്‍ത്താക്കളുമായി സംസാരിക്കും. അവര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കും -മന്ത്രി കൂട്ടിച്ചേര്‍ത്തു. അവരെ വീണ്ടും സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിജിലന്‍സ് നിരീക്ഷണത്തി​െൻറ പേരിലല്ല, വ്യക്തിപരമായ അസൗകര്യങ്ങെള തുടര്‍ന്നാണ് വിധികര്‍ത്താക്കളുടെ പിന്‍മാറ്റമെന്ന് ഡി.പി.ഐ മോഹന്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തേക്കാള്‍ ശക്തമായ സംവിധാനമാണ് ഇത്തവണത്തേതെന്ന് മോഹന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.