വരിക്കച്ചക്ക, പാഷൻ ഫ്രൂട്ട്​ , തുണി സഞ്ചി...; ഹരിതമയം പ്രോഗ്രാം കമ്മിറ്റി ഫ്രണ്ട്​ ഒാഫിസ്​​

തൃശൂർ: ബിരിയാണി കൈത, വരിക്കച്ചക്ക, പാഷൻ ഫ്രൂട്ട് തൈ, കിരിയാത്ത.... കൃഷി വകുപ്പി​െൻറ കൗണ്ടറാണെന്ന് ധരിച്ചാൽ തെറ്റി. പ്രോഗ്രാം കമ്മിറ്റിയുടെ ഫ്രണ്ട് ഒാഫിസാണ്, ആകെ ഹരിതമയം. ഫ്രണ്ട് ഒാഫിസ് മേശക്കു ചുറ്റും വേറെയുമുണ്ട് 'െഎറ്റങ്ങൾ'. കാർബൺ ഡൈഒാക്സൈഡ്് പരമാവധി വലിച്ചെടുത്ത് ഒാക്സിജൻ പുറന്തള്ളുന്ന സ്നേക്ക് ടെയിൽ ചെടി, പാഴ് പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ചുണ്ടാക്കിയ ചെടിച്ചട്ടി എന്നിവ ഇതിൽ ചിലതാണ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ ജില്ലക്കാർക്കും ഒാരോ പാഷൻ ഫ്രൂട്ട് തൈ നൽകും. ബിരിയാണിക്ക് സുഗന്ധമുണ്ടാകാൻ ബിരിയാണി കൈതയുടെ ഇല ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് ഇതിന് ഇൗ പേര് വന്നതെന്ന് ഫ്രണ്ട് ഒാഫിസ് കൺവീനറും വൈലത്തൂർ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനുമായ എ.കെ. സലീംകുമാർ പറഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ ഉണ്ടാക്കിയ തുണിസഞ്ചിയും എല്ലാ ജില്ല ടീമുകൾക്കും നൽകും. ഭൂമിമിത്ര എന്നാണ് സഞ്ചിക്ക് നൽകിയ പേര്. ഫ്രണ്ട് ഒാഫിസ് അലങ്കരിക്കാൻ ഉപയോഗിച്ചത് ഉപയോഗ ശൂന്യമായ കടലാസ് ഗ്ലാസുകൾ. അവക്ക് നിറം കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു. കലോത്സവം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സംഘടിപ്പിച്ചതി​െൻറ ഭാഗമായാണ് സലീംകുമാറി​െൻറ നേതൃത്വത്തിൽ ഫ്രണ്ട് ഒാഫിസ് ഒരുക്കിയത്. പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ അേന്വഷണങ്ങൾക്കും സമീപിക്കേണ്ടത് ഇവിടെയാണ്. ജൈവ കർഷകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സലീം മുമ്പ് നാല് തവണ ഫ്രണ്ട് ഒാഫിസ് കൺവീനറായിട്ടുണ്ട്. ജൈവ കൃഷിക്ക് 'ആത്മ' അവാർഡ് നേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.