കലവറയിലേക്ക്​ മലയോര കര്‍ഷകരുടെ രണ്ടര ടണ്‍ പച്ചക്കറി

കോടാലി: ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സദ്യയൊരുക്കാൻ പഴങ്ങളും പച്ചക്കറികളും സൗജന്യമായി നല്‍കി വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനു കീഴിലെ സ്വാശ്രയ കര്‍ഷക സമിതികള്‍. മറ്റത്തൂര്‍, കോടശേരി, വരന്തരപ്പിള്ളി, കൊടകര, പരിയാരം, പറപ്പൂക്കര തുടങ്ങിയ പഞ്ചായത്തുകളിലെ 24 സമിതികള്‍ ചേര്‍ന്ന് രണ്ടര ടണ്‍ പച്ചക്കറിയാണ് കലവറ നിറക്കാൻ നല്‍കിയത്. കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ പച്ചക്കറി നിറച്ച വാഹനം ബി.ഡി. ദേവസി എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍, വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ജില്ല മാനേജര്‍ എ.എ. അന്‍ജ, ഡെപ്യൂട്ടി മാനേജര്‍ എം.ഡി. ഫെബിന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, അംഗം മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന്‍ ചള്ളിയില്‍, മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക സമിതി പ്രസിഡൻറ് ജോസ് കുറ്റിയറ, പ്രധാനാധ്യാപകന്‍ ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.