തൃശൂർ: കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം വിവാദത്തിൽ. പ്രമുഖ ചിത്രകാരൻ ജി.രാജേന്ദ്രനും കലാനിരൂപകൻ വിജയകുമാർ മേനോനുമാണ് 2017ലെ അക്കാദമിയുടെ ഫെലോഷിപ്. ഇതിൽ കലാനിരൂപകൻ വിജയകുമാർ മേനോന് നൽകിയതിലാണ് ചട്ടലംഘനമെന്ന ആക്ഷേപമുയർന്നത്. അക്കാദമിയുടെ നിയമാവലിയിലെ 11ാം വകുപ്പിലെ ആറാം ഉപവകുപ്പ് അനുസരിച്ച് പ്രശസ്തരായ ചിത്രകാരൻ, ശിൽപി തുടങ്ങിയവർേക്ക പുരസ്കാരം നൽകാവൂ. കലാനിരൂപകൻ ഈ ഗണത്തിൽപെടില്ല. വിജയകുമാർ മേനോന് ഫെലോഷിപ് നൽകുന്നത് ചട്ട ലംഘനമാണെന്ന് അക്കാദമിയുടെ മുൻ സെക്രട്ടറി കൂടിയായ സി.കെ. ആനന്ദൻപിള്ള ആരോപിച്ചു. ചട്ടലംഘനം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച തന്നെ സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് അദ്ദേഹം പരാതിയും അയച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അക്കാദമി നാളുകൾക്ക് മുമ്പ് തൃശൂരിൽ നടത്തിയ ചിത്രകല ക്യാമ്പിലും ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പിലും ജി.രാജേന്ദ്രൻ പങ്കെടുക്കുന്നുണ്ട്. 50,000 രൂപ വീതാണ് ഓരോ ക്യാമ്പിനും ഇദ്ദേഹത്തിനുള്ള പ്രതിഫലം. ഈ പ്രതിഫലം നൽകുന്നതോടൊപ്പമാണ് ഒരു ലക്ഷം രൂപയുടെ ഫോലോഷിപ്പും നൽകുന്നത്. ഇതേക്കുറിച്ചും ആക്ഷേപമുണ്ട്. കലാനിരൂപകൻ വിജയകുമാർ മേനോൻ ചിത്രകാരനല്ല. കലാചരിത്രകാരൻ എന്ന നിലയിൽ എഴുത്തുകാരനാണ് വിജയകുമാർ മേനോൻ. അവാർഡിന് പരിഗണിക്കണമെങ്കിൽ സാഹിത്യ അക്കാദമിയാണ് നൽകേണ്ടത്. കലാനിരൂപണത്തിന് സാഹിത്യ അക്കാദമിയുടെ പുരസ്കാരം വിജയകുമാർ മേനോന് ലഭിച്ചിട്ടുമുണ്ട്. അക്കാദമിയുടെ വെബ്സൈറ്റിൽ വൈകീട്ടോടെയാണ് ഫെലോഷിപ് വിവരം അക്കാദമി പ്രസിദ്ധപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.