നീർമാതളത്തിൽ കേരളം പൂത്തുലയും

തൃശൂർ: സഹ്യനിൽ നിന്നും സാഗരം വരെ നാക്കില വീണ പോലവെ.... കേരളം കേര കേരളം കേളി കൊട്ടിയാടുന്ന കേരളം.... എന്ന സ്വാഗതഗാനത്തോടെ കേരള കലോത്സവത്തി​െൻറ പ്രധാനവേദിയായ നീർമാതളം പൂവിടും. കവി മുരുകൻ കാട്ടാക്കട രചിച്ച സ്വാഗതഗാനത്തിന് എം.ജി. ശ്രീകുമാറാണ് സംഗീതം നിൽകിയത്. ഗാനത്തിനൊപ്പിച്ച് കലാമണ്ഡലത്തിലെ നർത്തകർ ചുവടുവെക്കും. 58ാം കലോത്സവത്തി​െൻറ ഭാഗമായി 58 അധ്യാപകരാണ് ശനിയാഴ്ച ഉദ്ഘാടനവേദിയിൽ 13 മിനിറ്റ് നീളുന്ന ഗാനവുമായി അണിനിരക്കുക. ശാസ്ത്രീയ നൃത്തചുവടുകളിൽ ഒരുക്കിയ സ്വാഗതനൃത്തത്തിൽ 43 വിദ്യാർഥികൾ ചുവടുവെക്കും. കഥകളി, നൃത്തം, കൂടിയാട്ടം, തുള്ളൽ, കേരളനടനം, മാർഗംകളി , ഒപ്പന എന്നിവയോടൊപ്പം തൃശൂർ പൂരവും, കുടമാറ്റവും ഉൾക്കൊള്ളുന്നതാണ് ദൃശ്യാവിഷ്‌കാരം. കേരളവും ഒപ്പം കലകളും പ്രകൃതിയും ആവിഷ്ക്കരിക്കപ്പെടുന്ന സ്വാഗത നൃത്തശിൽപം കഥകളി തെക്കൻ വിഭാഗം മേധാവി എസ്. ഗോപകുമാറും നൃത്തവിഭാഗം മേധാവി സി.എൻ. രാജലക്ഷ്മിയുമാണ് ഒരുക്കിയത്. വെള്ളിയാഴ്ച പ്രധാനവേദിയിൽ മന്ത്രിമാർ അടക്കം പ്രമുഖർക്ക് മുന്നിൽ നൃത്തത്തിെനാപ്പം ഗാനാവിഷ്കാരത്തി​െൻറ റിഹേഴ്സൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.